ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; 24 ലക്ഷം രൂപ വാങ്ങി അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറിയെന്ന് പരാതി

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; 24 ലക്ഷം രൂപ വാങ്ങി അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറിയെന്ന് പരാതി

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയെ വഞ്ചനാ കേസില്‍ യുപി പോലീസ് ചോദ്യം ചെയ്യാനെത്തി. മുംബൈയിലുള്ള സൊനാക്ഷിയുടെ വീട്ടിലാണ് പോലീസ് മൊഴിയെടുക്കാനെത്തിയത്. ബുക്കിംഗ് തുകയായി 24 ലക്ഷം വാങ്ങിയതിനു ശേഷം അവസാനം നിമിഷം ഡെല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് നടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്തത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പൊലീസ് എത്തിയ സമയത്ത് നടി വീട്ടില്‍ ഉണ്ടായിരുന്നില്ല.അല്‍പ്പ സമയം കാത്തിരുന്ന ശേഷം പൊലീസുകാര്‍ തിരിച്ചു പോവുകയായിരുന്നു.

എന്നാല്‍ സൊനാക്ഷി സിന്‍ഹയുടെ വക്താവ് ആരോപണം നിഷേധിച്ചു. നടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്നും ഇവര്‍ ആരോപിച്ചു. തന്റെ ഒന്‍പത് വര്‍ഷക്കാലത്തെ അഭിനയ ജീവിതത്തില്‍ സത്യസന്ധതയോടും ഉത്തരവാദിത്തത്തോടും കൂടിയാണവര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അവരെ കുറിച്ചുള്ള ആരോപണങ്ങള്‍ അസത്യവും അടിസ്ഥാനമില്ലാത്തതുമാണെന്നും ഇവര്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends