ഒറ്റയടിക്ക് ഒരു കോടി രൂപ പ്രതിഫല ഉയര്‍ത്തി തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി. അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ വിജയം നേടിയിരുന്നു. അവസാനം റിലീസായ ഓ ബേബിയുടെ വിജയത്തിനു ശേഷം പ്രതിഫലം കുത്തനെ ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് കോടിയാണ് ഇതുവരെ സമാന്ത വാങ്ങിയ പ്രതിഫലം. ഓ ബേബിയുടെ വന്‍ വിജയത്തിന് ശേഷം അത് മൂന്ന് കോടിയായി ഉയര്‍ത്തി എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഓ ബേബി ഇതിനോടകം അന്‍പത് കോടി കടന്നു. മൂന്ന് കോടി പ്രതിഫലം വാങ്ങാനുള്ള അര്‍ഹത സമാന്തയ്ക്കുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അത്രയേറെ സാമന്തയുടെ അഭിനയം മികച്ചുനില്‍ക്കുണ്ടത്രെ.