ആര്യന്‍ ഖാന്‍ ലണ്ടനില്‍ ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ടുകള്‍; മകന്റെ പ്രണയം ഗൗരിയുടെ സമ്മതത്തോടെയെന്നും പാപ്പരാസികള്‍
പ്രിയ താരങ്ങളുട കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും താല്‍പ്പര്യമാണ്. അതുകൊണ്ടുതന്നെ അവരുടെ കുടുംബത്തെ പാപ്പരാസികള്‍ വിടാതെ പിന്തുടരാറുണ്ട്. താരപുത്രന്‍മാരുടേയും താരപുത്രികളുടേയുമൊക്കെ കാര്യങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. ബോളിവുഡിന്റെ അഭിമാന താരങ്ങളിലൊരാളായ കിങ് ഖാന്റെ മകനെക്കുറിച്ചുള്ള കാര്യമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ആര്യന്‍ പ്രണയത്തിലാണെന്നും ഗൗരി ഖാന്‍ ഇതിന് സമ്മതം മൂളിയെന്നുമൊക്കെയാണ് നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. മുംബൈ മിററാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലണ്ടനില്‍ ഡേറ്റിംഗിലാണ് താരപുത്രനെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പ്രശസ്തയായ വ്ളോഗറുമായാണ് താരപുത്രന്റെ ഡേറ്റിംഗ് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മകന്റെ പ്രണയത്തെക്കുറിച്ച് താരദമ്പതികള്‍ക്ക് അറിയാമെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഗൗരി ഖാന്‍ പെണ്‍കുട്ടിയെ കണ്ടിരുന്നുവെന്നും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നുവെന്ന് വിവരങ്ങളുണ്ട്. വളരെ നല്ല കുട്ടിയാണ് അവളെന്ന് ഗൗരി പറഞ്ഞെതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.