ധനുഷ് - വെട്രിമാരന്‍ ടീമിന്റെ വട ചെന്നൈ രണ്ടാം ഭാഗ തിയേറ്ററില്‍ എത്തില്ല; ചിത്രം ഉപേക്ഷിച്ചത് മത്സ്യത്തൊഴികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്; ധനുഷ് ആരാധകര്‍ നിരാശയില്‍

ധനുഷ് - വെട്രിമാരന്‍ ടീമിന്റെ വട ചെന്നൈ രണ്ടാം ഭാഗ തിയേറ്ററില്‍ എത്തില്ല; ചിത്രം ഉപേക്ഷിച്ചത് മത്സ്യത്തൊഴികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്; ധനുഷ് ആരാധകര്‍ നിരാശയില്‍

ധനുഷ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വെട്രിമാരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു വട ചെന്നൈ. വടക്കന്‍ ചെന്നൈയിലെ ആളുകളുടെ 35 വര്‍ഷത്തെ ജീവിതകഥ പറഞ്ഞ ചിത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.സിനിമയുടെ ആദ്യഭാഗത്തിനൊടുവില്‍ രണ്ടാംഭാഗത്തിനു വേണ്ടി കാത്തിരിക്കാന്‍ പ്രേക്ഷകരോടു പറയുന്നുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടാംഭാഗത്തില്‍ നിന്നു പിന്മാറിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് 30 ശതമാനത്തോളം പൂര്‍ത്തിയാക്കിയതായി നേരത്തെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് ധനുഷ് ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

മത്സ്യത്തൊഴിലാളികളില്‍ നിന്നുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്നാണ് വെട്രിമാരന്‍ സിനിമയുടെ ചിത്രീകരണം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പക്ഷേ വടക്കന്‍ ചെന്നൈയിലെ ആള്‍ക്കാര്‍ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. പ്രദേശത്തെ മത്സ്യത്തൊഴികളുടെ ജീവിതം മോശമായി ചിത്രീകരിച്ചിരുന്നുവെന്നായിരുന്നു വിമര്‍ശനം.

അതിനാല്‍ രണ്ടാംഭാഗം അതേ സ്ഥലത്തുതന്നെ ചിത്രീകരിക്കുന്നത് എളുപ്പമാകില്ലെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് വെട്രിമാരന്‍ ഇതില്‍ നിന്നു പിന്മാറിയത്. കൂടാതെ ആദ്യഭാഗത്തില്‍ വേഷമിട്ട ചില അഭിനേതാക്കള്‍ മറ്റ് സിനിമകളുടെ തിരക്കിലുമാണ്. ചിത്രത്തിന്റ ആദ്യ ഭാഗ 50 കോടിയിലധികം രൂപ കളക്ഷന്‍ നേടിയിരുന്നു.

Other News in this category4malayalees Recommends