സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു; ചിത്രത്തില്‍ ടൊവിനോ നായകനാവുന്നു എന്ന് റിപ്പോര്‍ട്ടുകള്‍
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ നായകനാവുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിലെ നിര്‍ണായക വ്യക്തിത്വമായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. ഇദ്ദേഹത്തിന്റെ ജീവിതകഥയുമായി സിനിമ വരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഏകദേശ തീരുമാനം ഇപ്പോള്‍ ആയിരിക്കുകയാണെന്നാണ് സൂചന. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ല. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന് മാധ്യമ പ്രവര്‍ത്തകനും മുന്‍ എംപിയുമായിരുന്ന സൊബസ്റ്റ്യന്‍ പോള്‍ ആണ് തിരക്കഥ ഒരുക്കുന്നത്.
ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും സിനിമയുടെ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.