യുവതാരം ഷെയ്ന്‍ നിഗം പ്രണയത്തില്‍? താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അബിയുടെ മകന്‍

യുവതാരം ഷെയ്ന്‍ നിഗം പ്രണയത്തില്‍? താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അബിയുടെ മകന്‍

മലയാളത്തിന് ഏറെ പ്രതീക്ഷ പകരുന്ന യുവതാരങ്ങളില്‍ പ്രധാനിയാണ് ഷെയ്ന്‍ നിഗം. അബിയുടെ മകന്‍ എന്നതിലുപരി മികച്ച അഭിനയപാടവം കൊണ്ട് സ്വന്തമായ ഒരിടം അദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് സ്വന്തമാക്കി കഴിഞ്ഞു. കിസ്മത്ത് മുതല്‍ ഇഷ്‌ക് വരെ ഒരുപിടി മികച്ച ചിത്രങ്ങള്‍ ഷെയ്ന്‍ നിഗം സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചു. ഇപ്പോള്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം.


ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ.അതെ,ഞാന്‍ ഒരാളുമായി പ്രണയത്തിലാണ് - ഷെയ്ന്‍ പറഞ്ഞു. എന്നാല്‍ തന്റെ ഹൃദയം കീഴടക്കിയത് ആരാണെന്ന് താരം പറഞ്ഞില്ല.

കിസ്മത്തിലെ ഇര്‍ഫാന്റെയും കുമ്പളങ്ങി നൈറ്റ്സിലെ ബോബിയുടെയും കെയര്‍ ഓഫ് സൈറാ ബാനുവിലെ ജോഷ്വയുടെയും മൂന്നിലൊന്ന് സ്വഭാവങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഷെയ്ന്‍ ആവുമെന്നും താരം അഭിമുഖത്തില്‍ പറയുന്നു.താന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും അടുപ്പം തോന്നിയ കഥാപാത്രം കിസ്മത്തിലെ ഇര്‍ഫാന്‍ ആണെ്‌നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends