പുകവലിച്ചാല്‍ എന്താണ് കുഴപ്പം? ട്രോളന്‍മാര്‍ക്ക് മറുപടിയുമായി രാകുല്‍ പ്രീത്
പുകവലിച്ചാല്‍ എന്താണ് കുഴപ്പം? ചോദിക്കുന്നത് ടോളിവുഡിന്റെയും ബോളിവുഡിന്റെയും പ്രിയ താരം രാകുല്‍ പ്രീതാണ്. നാഗാര്‍ജുനയുമൊത്തുള്ള മന്‍മധുഡു - 2 എന്ന ചിത്രത്തിന്റെ ടീസറിലെ പുകവലി രംഗവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു താരം.
അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറില്‍ രാകുല്‍ പുകവലിക്കുന്ന രംഗം ഉണ്ടായിരുന്നു. ഇത് ട്രോളന്‍മാര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ട്രോളുകളോട് മറുപടി പറയാനില്ലെന്നാണ് നടിയുടെ പക്ഷം.
വേറെ പണിയില്ലാത്തവരാണ് ഇങ്ങനെ ഓരോന്ന് ഇറക്കുന്നതെന്നും ജീവിതത്തില്‍ കുറെ വലിയ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും നടി പറഞ്ഞു. സിനിമയില്‍ കഥാപാത്രങ്ങള്‍ക്കായി പലതും ചെയ്യേണ്ടി വരുമെന്നും നടി പറയുന്നു. അങ്ങനെയാണ് പുക വലിച്ചത്. അതിനെ തന്റെ സ്വഭാവമായി വ്യാഖ്യാനിക്കേണ്ടെന്നും നടി പറയുന്നു. അഭിനയവും ജീവിതവും രണ്ടായി കാണാന്‍ ആളുകള്‍ പഠിക്കേണ്ടതുണ്ടെന്നും നടി പറഞ്ഞു.