മുടിയിലും കഴുത്തിലും കുത്തിപ്പിടിച്ച് കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് തന്നെ മര്‍ദ്ദിച്ചു! മുഖത്തും വയറ്റിലും ശക്തിമായി തൊഴിച്ചു!ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ ജോണി ഡെപ്പിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഭാര്യ

മുടിയിലും കഴുത്തിലും കുത്തിപ്പിടിച്ച് കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് തന്നെ മര്‍ദ്ദിച്ചു! മുഖത്തും വയറ്റിലും ശക്തിമായി തൊഴിച്ചു!ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ ജോണി ഡെപ്പിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഭാര്യ

ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ ജോണി ഡെപ്പിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഭാര്യയും നടിയുമായ അമ്ബര്‍ ഹെഡ്. താന്‍ അനുഭവിച്ച കൊടിയ പീഡനത്തെ കുറിച്ച് ആണ് താരം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.രാക്ഷസന്‍ എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്.മുഖത്തും അടിവയറ്റിലും ചവിട്ടിമദ്യത്തിനും മയക്കു മരുന്നിനും ഡെപ്പ് അടിമയാണെ്‌നാണ് ഹേഡ് പറയുന്നു. ഒരു സംഭവവും നടിവെളിപ്പെടുത്തി. ഒരിക്കല്‍ മുടിയിലും കഴുത്തിലും കുത്തിപ്പിടിച്ച് കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് തന്നെ മര്‍ദ്ദിച്ചു. മുഖത്തും വയറ്റിലും ശക്തിമായി തൊഴിച്ചു. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അന്നത്തെ അയാളുടെ ഇടിയുടെ ശക്തിയില്‍ കട്ടലിന്റെ ഫ്രെയിം വരെ തകര്‍ന്ന് പോയിരുന്നു. കുറച്ചു നേരത്തേയ്ക്ക് തനിയ്ക്ക് ശ്വസിക്കാനോ ശബ്ദിക്കാനോ കഴിഞ്ഞിരുന്നില്ലെന്ന് ഹേഡ് പറഞ്ഞു.2015 ലായിരുന്നു ഹേഡും ഡെപ്പും വിവാഹിതരാകുന്നത്. അധികകാലം ഇവരുടെല ദാമ്പത്യ ജീവിതം നീണ്ടു നിന്നില്ല. 2017 ലായിരുന്നു ഇവര്‍ വേര്‍പിരിഞ്ഞത്. കേസ് കോടതിയുടെ പരിഗണനയിലാണ്.


50 മില്യണ്‍ യുഎസ് ഡോളറാണ് നഷ്ടപരിഹാരമായി ഹെഡ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഡെപ്പിനെതിരെ കേസ് നല്‍കിയതിനു തൊട്ട് പിന്നാലെ തന്നെ സിനിമയില്‍ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്ന് ഹേഡ് ആരോപിച്ചു. തനിയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ഹേഡിന്റെ ഈ പരാമര്‍ശത്തിനെതിരെ ഡെപ്പ് രംഗത്തെത്തിയിരുന്നു.

വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പുറത്തു പറഞ്ഞതില്‍ പിന്നാലെ തനിയ്ക്ക് വലിയ വിലയാണ് നല്‍കേണ്ടി വന്നതെന്ന് നടന്‍ പറഞ്ഞു. ഹേഡിന്റെ ആരോപണങ്ങള്‍ കാരണമാണ് പൈരേറ്റ്‌സ് ഓഫ് ദ കരീബീയന്‍ ഫ്രാഞ്ചൈസിയില്‍ നിന്ന് ഡെപ്പ് പുറത്തു പോകാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

Related News

Other News in this category



4malayalees Recommends