അനുഷ്‌ക ഷെട്ടിക്കായി പ്രഭാസ് സാഹോയുടെ പ്രത്യേക പ്രദര്‍ശനമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രദര്‍ശനം തീര്‍ത്തും സ്വകാര്യമായിരിക്കുമെന്നും റിപ്പോര്‍ട്ട്

അനുഷ്‌ക ഷെട്ടിക്കായി പ്രഭാസ് സാഹോയുടെ പ്രത്യേക പ്രദര്‍ശനമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രദര്‍ശനം തീര്‍ത്തും സ്വകാര്യമായിരിക്കുമെന്നും റിപ്പോര്‍ട്ട്

ബാഹുബലി താരങ്ങളായ അനുഷ്‌ക ഷെട്ടിയേയും പ്രഭാസിനെയും ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ എല്ലായ്‌പ്പോഴും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നും ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ താരങ്ങള്‍ ഇതൊന്നും ശ്രദ്ധിക്കാതെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയാണ്. ഇപ്പോഴിതാ അനുഷ്‌ക ഷെട്ടിക്കായി തന്റെ പുതിയ ചിത്രം സാഹോയുടെ പ്രത്യേക പ്രദര്‍ശനം പ്രഭാസ് ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.


പ്രദര്‍ശനം തീര്‍ത്തും സ്വകാര്യമായിരിക്കുമെന്നും അറിയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ചുളള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

ഈ മാസം 30നാണ് സഹോയുടെ റിലീസ്. ചിത്രത്തിന്റെ റിലീസിനു ശേഷം പ്രഭാസ് വിവാഹിതനാകുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത ഉണ്ടായിരുന്നു. അമേരിക്കന്‍ ബിസിനസുകാരന്റെ മകളുമായാണ് പ്രഭാസിന്റെ വിവാഹം നടക്കാനിരിക്കുന്നത്. പ്രഭാസിന്റെ സഹോദരിയാണ് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഷൂട്ടിംഗ് കഴിഞ്ഞാല്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന പ്രഭാസ് വളരെ സ്‌നേഹമുള്ള വ്യക്തിയാണെന്ന് സഹോദരി പറയുന്നു.

Other News in this category4malayalees Recommends