അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചു; ചേരനെതിരെ ലൈംഗികാരോപണവുമായി നടി മീര മിഥുന്‍; തമിഴ് ബിഗ് ബോസില്‍ വീണ്ടും വിവാദം

അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചു; ചേരനെതിരെ ലൈംഗികാരോപണവുമായി നടി മീര മിഥുന്‍; തമിഴ് ബിഗ് ബോസില്‍ വീണ്ടും വിവാദം

സംവിധായകനും നടനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി നടി രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ് പരിപാടിയുടെ ഒരു ടാസ്‌ക്കിനിടെ ചേരന്‍ തന്നോട് മോശമായി പെരുമാറി എന്ന ആരോപണവുമായി നടി മീര മിഥുന്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. ടാസ്‌ക്കില്‍ ചേരന്‍ അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചെന്നാണ് ആരോപണം. വില്ലേജ് റൗണ്ട് ടാസ്‌കിലാണ് സംഭവം.


അതേസമയം ബിഗ് ബോസിലെ ചില മത്സരാര്‍ഥികള്‍ ചേരനെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്. ചേരന്‍ മോശക്കാരനായ വ്യക്തിയല്ലെന്നും അദ്ദേഹം രണ്ടു പെണ്‍കുട്ടികളുടെ പിതാവാണെന്നും അവര്‍ പറഞ്ഞു. ചേരന്‍ സ്ത്രീകളോട് മോശമായി പെരുമാറില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്ക് അതറിയാമെന്നും ചേരനെ പിന്തുണച്ചവര്‍ പറഞ്ഞു.സംഭവം വാക്ക് തര്‍ക്കമായതോടെ ചേരന്‍ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല താന്‍ തൊട്ടതെന്നും തന്റെ കുട്ടികളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ ചേരന് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തുവരുന്നുണ്ട്. ചേരന്‍ മാന്യനാണെന്നും മീരയെ പോലുളള ആളുകളെ ഭയപ്പെടേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു. ദുരുദ്ദേശത്തോടെയല്ല ചേരന്‍ നടിയെ പിടിക്കുന്നതെന്ന് വിഡിയോയില്‍ വ്യക്തമായി കാണാമെന്നും ആളുകള്‍ പറയുന്നു.

Other News in this category



4malayalees Recommends