കരണ്‍ ജോഹര്‍ സുഹൃത്തുക്കള്‍ക്കായി നടത്തിയ പാര്‍ട്ടിയില്‍ താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ആരോപണം. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ എന്നിവര്‍ പങ്കെടുത്ത പാര്‍ട്ടിയെ കുറിച്ചാണ് ആരോപണം.
എംഎല്‍എ മജീന്ദര്‍ സിറയാണ് വിഷയത്തില്‍ ഗുരുതരമായ വിമര്‍ശനവുമായി എത്തിയത്. ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് സെലിബ്രിറ്റികള്‍ ഉല്ലസിക്കുന്നതെന്നാണ് എംഎല്‍എയുടെ ട്വീറ്റ്. കരണ്‍ ജോഹര്‍ പങ്കുവെച്ച പാര്‍ട്ടിയുടെ വീഡിയോയില്‍ വിക്കി കൗശലിന് സമീപം എന്തോ വെളുത്ത നിറത്തിലുള്ള പൊടി കാണുന്നുവെന്നും അത് ലഹരിമരുന്നാണെന്നുമാണ് ചിലരുടെ വാദം. താരങ്ങളെ പിന്തുണച്ച് അവരുടെ ആരാധകരും രംഗത്തെത്തി. വാസ്തവം അറിയാതെ താരങ്ങളെ മോശക്കാരുതെന്ന് ഇവര്‍ പറയുന്നു.