റവ. ഫാ. മാത്യൂസ് ജോര്‍ജിന് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി

റവ. ഫാ. മാത്യൂസ് ജോര്‍ജിന് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി
ചിക്കാഗോ: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരിയും, എക്യൂമെനിക്കല്‍ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റുമായ റവ.ഫാ. മാത്യൂസ് ജോര്‍ജിനു എക്യൂമെനിക്കല്‍ കൗണ്‍സില്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.


ജൂലൈ 24നു വൈകിട്ട് 7.30നു സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എല്‍മസ്റ്റില്‍ കൂടിയ സമ്മേളനത്തില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഹൂസ്റ്റണിലേക്ക് സ്ഥലംമാറിപ്പോകുന്ന മാത്യൂസ് അച്ചന്റെ ആത്മാര്‍ത്ഥമായ സേവനങ്ങള്‍ക്കും ഉപകാരങ്ങള്‍ക്കും മഠത്തില്‍പറമ്പില്‍ അച്ചന്‍ നന്ദി അറിയിക്കുകയും എല്ലാ ആശംസകളും നേരുകയും എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഫലകം നല്‍കി ആദരിക്കുകയും ചെയ്തു.


റവ.ഡോ. മാത്യൂ പി. ഇടിക്കുള, റവ.ഫാ. രാജു ഡാനിയേല്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, മത്തായി വി. മത്തായി (തമ്പി), ബെഞ്ചമിന്‍ തോമസ്. സിനില്‍ ഫിലിപ്പ്, ആന്റോ കവലയ്ക്കല്‍, ജോര്‍ജ് പി. മാത്യു എന്നിവര്‍ അച്ചന്റെ നിസ്തുലമായ സേവനങ്ങളെ വിലയിരുത്തി സ്‌നേഹാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും, അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങള്‍ നേരുകയും ചെയ്തു.


മറുപടി പ്രസംഗത്തില്‍ എക്യൂമെനിക്കല്‍ സമൂഹം നല്‍കിയിട്ടുള്ള സഹകരണത്തിനും സ്‌നേഹത്തിനും ആത്മാര്‍ത്ഥതയ്ക്കും മാത്യൂസ് ജോര്‍ജ് അച്ചന്‍ നന്ദി അറിയിച്ചു. ഹൂസ്റ്റണിലെ ലുഫ്കിനിലുള്ള ഇടവകയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുകയും ചെയ്തു. അച്ചന്റെ പത്‌നി സ്വപ്നാ മാത്യൂസ് തന്റെ ചിക്കാഗോ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും, എക്യൂമെനിക്കല്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു.


Other News in this category4malayalees Recommends