അമേരിക്കയില്‍ തൊഴില്‍ വളര്‍ച്ച സുദൃഢം; ജൂലൈയില്‍ വിവിധ തൊഴില്‍ദാതാക്കള്‍ കൂട്ടിച്ചേര്‍ത്തത് 164,000 തൊഴിലുകള്‍; പ്രൊഫഷണല്‍, ടെക്‌നിക്കല്‍ സേവന മേഖലയ്ക്ക് സാധ്യതകള്‍ ഏറെ

അമേരിക്കയില്‍ തൊഴില്‍ വളര്‍ച്ച സുദൃഢം; ജൂലൈയില്‍ വിവിധ തൊഴില്‍ദാതാക്കള്‍ കൂട്ടിച്ചേര്‍ത്തത് 164,000 തൊഴിലുകള്‍; പ്രൊഫഷണല്‍, ടെക്‌നിക്കല്‍ സേവന മേഖലയ്ക്ക് സാധ്യതകള്‍ ഏറെ

തുടര്‍ച്ചയായ രണ്ടാം മാസവും അമേരിക്കയില്‍ തൊഴില്‍ വളര്‍ച്ച സുദൃഢമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തൊഴില്‍ദാതാക്കള്‍ 164,000 തൊഴിലുകളാണ് ജൂലൈ മാസത്തില്‍ കൂട്ടിച്ചേര്‍ത്തത്. തൊഴില്ലായ്മ നിരക്ക് 3.7 ശതമാനം എന്ന നിലയില്‍ മാറ്റമില്ലാതെ തുടര്‍രുന്നുവെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വെള്ളിയാഴ്ച പറഞ്ഞു. തൊഴില്ലായ്മ നിരക്ക് നാല് ശതമാനത്തിലും താഴെ നില്‍ക്കുന്ന തുടര്‍ച്ചയായ 17ാം മാസമാണിത്. ബ്ലൂംബെര്‍ഗിന്റെ സര്‍വേ പ്രകാരം 165,000 തൊഴില്‍ നേട്ടമാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

ജൂലൈയില്‍ 370,000 പേരാണ് വിവിധ തൊഴില്‍ മേഖലകളിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഒരു ജോലി നഷ്ടപ്പെട്ടതിനു ശേഷം അടുത്തത് വളരെ വേഗം കണ്ടുപിടിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കുന്നുണ്ട്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രൊഫഷണല്‍ ടെക്‌നിക്കല്‍ സേവന മേഖലയാണ് തൊഴിലുമായി ബന്ധപ്പെട്ട അമേരിക്കയുടെ നേട്ടത്തിന് ചുക്കാന്‍ പിടിക്കുന്നത്. 31000 തൊഴില്‍ അവസരങ്ങളാണ് ഇരു മേഖലകളിലുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇതില്‍ മൂന്നില്‍ ഒരു ഭാഗവും കമ്പ്യൂട്ടര്‍ സിസ്റ്റംസ് ഡിസൈന്‍ വിഭാഗത്തിലാണ്. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ 30,000 തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.

അതേസമയം, നിര്‍മാണ മേഖല, മൈനിംഗ് ആന്‍ഡ് ലോഡ്ജിംഗ് ഇന്‍ഡസ്ട്രികള്‍, സിവില്‍ എന്‍ജിനിയറിംഗ് കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളാണ് തൊഴില്‍ വളര്‍ച്ചയില്‍ പിന്നില്‍ നില്‍ക്കുന്നത്.Other News in this category4malayalees Recommends