അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കും; സിയുഡാഡ് ജുവാരസില്‍ കുടിയേറ്റക്കാര്‍ക്കായി അഭയ കേന്ദ്രം തുറന്ന് മെക്സിക്കോ

അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കും; സിയുഡാഡ് ജുവാരസില്‍ കുടിയേറ്റക്കാര്‍ക്കായി അഭയ കേന്ദ്രം തുറന്ന് മെക്സിക്കോ

അമേരിക്കയിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുടിയേറ്റ നിയന്ത്രണത്തിനായി മെക്സിക്കോയില്‍ അഭയകേന്ദ്രം തുറന്നു. അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയായ സിയുഡാഡ് ജുവാരസിലാണ് പുതുതായി അഭയകേന്ദ്രം തുറന്നത്.


അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണം കുറക്കാനായി ജുണ്‍ ഏഴിലെ കരാര്‍ പ്രകാരമാണ് മെക്‌സിക്കോ അഭയകേന്ദ്രം തുറന്നത്.ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം കുറക്കുന്നതിനാണ് അഭയകേന്ദ്രം തുറന്നതെന്ന് മെക്‌സിക്കന്‍ സാമൂഹ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു.

ഇതിനിടെ അനധികൃതമായി കടക്കാന്‍ ശ്രമിച്ച ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളെ അമേരിക്ക തടഞ്ഞു. ഇവരെ മെക്‌സിക്കന്‍ സര്‍ക്കാര്‍ ബസില്‍ അഭയാര്‍ഥി കേന്ദ്രത്തിലെത്തിച്ചു.15,000-ത്തിലധികം കുടിയേറ്റക്കാരാണ് മെക്സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയില്‍ എത്തിയത്. ഇവരെ തിരിച്ചയക്കുമെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ അഭയാര്‍ത്ഥി കേസുകള്‍ പരിഹരിക്കുന്നതിലെ കാലതാമസത്താല്‍ തീരുമാനം നീണ്ടുപോവുകയാണ്.

Other News in this category



4malayalees Recommends