ടി.ഇ. ജേക്കബ് (ജേക്കബ് സാര്‍, 87) നിര്യാതനായി, സംസ്‌കാരം ബുധനാഴ്ച

ടി.ഇ. ജേക്കബ്  (ജേക്കബ് സാര്‍, 87) നിര്യാതനായി, സംസ്‌കാരം ബുധനാഴ്ച
തിരുവല്ല: തച്ചേടത്ത് പരേതനായ ഈപ്പന്റെ മകന്‍ ടി.ഇ. ജേക്കബ് (ജേക്കബ് സാര്‍, 87, റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, കൊല്ലം) നിര്യാതനായി. ഭൗതീകശരീരം ഓഗസ്റ്റ് 21നു ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും, ശുശ്രൂഷകള്‍ക്കുശേഷം മൂന്നു മണിക്ക് തിരുവല്ല കട്ടപ്പുറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മോര്‍ ക്രിസോസ്റ്റമോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നുതുമാണ്.


ഭാര്യ: പൊന്നമ്മ ജേക്കബ് അയിരൂര്‍ കേളുതറയില്‍ കുടുംബാംഗമാണ്.

മക്കള്‍: മോട്ടി (ദോഹ), മിനി (യു.എസ്.എ), മഞ്ജു (യു.എസ്.എ). മരുമക്കള്‍: സുമ തേനമാക്കല്‍ കാപ്പില്‍ പുത്തന്‍പുര (ദോഹ), അനില്‍ പേക്കുഴി മേപ്പുറത്ത് ആനിക്കാട് (യു.എസ്.എ), സന്തോഷ് മങ്ങാട് പത്തനാപുരം (യു.എസ്.എ).

കൊച്ചുമക്കള്‍: അന്‍സില്‍, മന്ന, മിക്ക, അനീഷ്, ആഷിഷ്, മീവല്‍, ഹന്ന.


പരേതന്‍ ദീര്‍ഘകാലം തിരുവല്ല ബഥനി സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്ററായും, കായംകുളം എം.എസ്.എം കോളജ് ബര്‍സാര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Other News in this category4malayalees Recommends