യുഎസ് ഗവണ്‍മെന്റിന് ഇനി എത്ര കാലം വേണമെങ്കിലും കുടിയേറ്റക്കാരായ കുട്ടികളെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ തടവിലിടാം; കാലാവധി പരിമിതപ്പെടുത്തുന്ന കരാര്‍ റദ്ദാക്കി പകരം കര്‍ക്കശമ നിയമം പാസാക്കി ട്രംപ്; നിലവിലെ 20 ദിവസത്തെ തടവ് പരിധി ഇല്ലാതാവും

യുഎസ് ഗവണ്‍മെന്റിന് ഇനി എത്ര കാലം വേണമെങ്കിലും കുടിയേറ്റക്കാരായ കുട്ടികളെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ തടവിലിടാം; കാലാവധി പരിമിതപ്പെടുത്തുന്ന കരാര്‍ റദ്ദാക്കി പകരം കര്‍ക്കശമ നിയമം പാസാക്കി ട്രംപ്; നിലവിലെ 20 ദിവസത്തെ തടവ് പരിധി ഇല്ലാതാവും
കുടിയേറ്റക്കാരുടെ കുട്ടികളെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിക്കുന്നതിനുള്ള പരിധി യുഎസ് നീക്കം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്.ഇക്കാര്യത്തില്‍ ഫെഡറല്‍ കോടതിയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചുവെന്ന പ്രഖ്യാപനം ട്രംപ് ഭരണകൂടം ബുധനാഴ്ചയാണ് നടത്തിയിരിക്കുന്നത്. ഈ കരാറിന് പകരമായുണ്ടാക്കിയ പുതിയ നിയമം അനുസരിച്ച് ഗവണ്‍മെന്റിന് കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്കൊപ്പം കൂടുതല്‍ കാലം ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ കുട്ടികളെ പാര്‍പ്പിക്കാന്‍ സാധിക്കുന്നതായിരിക്കും.

കോടതിയുമായുണ്ടാക്കിയ കരാറായ ഫ്‌ലോറെസ് സെറ്റില്‍മെന്റിന് പകരം പുതിയ നിയമം കൊണ്ടു വന്നതിലൂടെ ഗവണ്‍മെന്റിന് ഫാമിലി ഡിറ്റെന്‍ഷന്‍ നാടകീയമായി ദീര്‍ഘകാലത്തേക്കാണ് നീട്ടാനും കുട്ടികളെ ദീര്‍ഘകാലം കസ്റ്റഡിയില്‍ വയ്ക്കാനുമാണ് വഴിയൊരുങ്ങിയിരിക്കുന്നത്.ഇതിന് പുറമെ ഇത്തരത്തില്‍ കസ്റ്റഡിയില്‍ വയ്ക്കുന്ന വേളയില്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍്കും ഏത് തരത്തിലുള്ള കെയറാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്ന കാര്യത്തില്‍ ഗവണ്‍മെന്റിന് പുതിയ നീക്കത്തിലൂടെ കൂടുതല്‍ അധികാരങ്ങള്‍ കൈവരുകയും ചെയ്യും.

ദശാബ്ദങ്ങള്‍ പഴക്കമുള്ള ഫ്‌ലോറെസ് എഗ്രിമെന്റ് റദ്ദാക്കുന്നതിനാണ് ട്രംപ് ഗവണ്‍മെന്റ് മുന്‍കൈയെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റവും കുറവ് നിയന്ത്രണങ്ങളുളള സെന്ററില്‍ മാത്രമേ കുട്ടികളെ കൂടിയേ കഴിയൂ എന്ന അവസരത്തില്‍ പാര്‍പ്പിക്കാവൂ എന്നും. അവരെ സാധ്യമായ എത്രയും വേഗത്തില്‍ അവിടെ നിന്ന് സ്വതന്ത്രമാക്കണമെന്നുമാണ് ഈ എഗ്രിമെന്റ് നിഷ്‌കര്‍ഷിച്ചിരുന്നത്.സാധാരണ ഇത് പ്രകാരം കുട്ടികളെ 20 ദിവസമായിരുന്നു കസ്റ്റഡിയില്‍ വയ്ക്കാറുണ്ടായിരുന്നത്.എന്നാല്‍ അതിന് പകരമുണ്ടാക്കിയ പുതിയ നിയമത്തിലൂടെ തടവ് കാലം ഏറെ നീട്ടാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.


Other News in this category



4malayalees Recommends