യുഎസിലെ കര്‍ക്കശമായ ഇമിഗ്രേഷന്‍ പോളിസിക്കെതിരെ ഗൂഗിള്‍ ജീവനക്കാരും കലാപത്തിന്; കുടിയേറ്റ നയം തിരുത്തുന്നത് വരെ ഗൂഗിള്‍ യുഎസിലെ ഇമിഗ്രേഷന്‍ ഏജന്‍സികളുമായി സഹകരിക്കരുതെന്ന് 1300ല്‍ അധികം പേര്‍ ഒപ്പിട്ട പെറ്റീഷന്‍ സമര്‍പ്പിച്ചു

യുഎസിലെ കര്‍ക്കശമായ ഇമിഗ്രേഷന്‍ പോളിസിക്കെതിരെ ഗൂഗിള്‍ ജീവനക്കാരും കലാപത്തിന്; കുടിയേറ്റ നയം തിരുത്തുന്നത് വരെ ഗൂഗിള്‍ യുഎസിലെ ഇമിഗ്രേഷന്‍ ഏജന്‍സികളുമായി സഹകരിക്കരുതെന്ന് 1300ല്‍ അധികം പേര്‍ ഒപ്പിട്ട പെറ്റീഷന്‍ സമര്‍പ്പിച്ചു
യുഎസിലെ കര്‍ക്കശമായ ഇമിഗ്രേഷന്‍ പോളിസിയുടെ പേരില്‍ ടെക് ഭീമനായ ഗൂഗിളിലും ജീവനക്കാരുടെ പ്രക്ഷോഭമുയരുന്നു. ട്രംപിന്റെ കടുത്ത കുടിയേറ്റ നയങ്ങള്‍ കാരണം ഇത്തരത്തില്‍ സ്പര്‍ധയുണ്ടാകുന്ന സ്ഥാപനങ്ങളുടെ ഗണത്തില്‍ ഇപ്പോള്‍ ഗൂഗിളും സ്ഥാനം പിടിച്ചിരിക്കുകയാണ്. അടുത്തിടെ മറ്റ് നിരവധി യുഎസ് സ്ഥാപനങ്ങളില്‍ ഇതിന്റെ പേരില്‍ ജീവനക്കാരുടെ കലാപമാരംഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കുടിയേറ്റക്കാരെ വേര്‍പിരിക്കുന്നതും ഡിറ്റെന്‍ഷനില്‍ പാര്‍പ്പിക്കുന്നതുമായ ഗവണ്‍മെന്റ് ഏജന്‍സികളുടെ കടുത്ത നയങ്ങളോട് കമ്പനി സഹകരിക്കരുതെന്നാണ് 1300ല്‍ അധികം ഗൂഗിള്‍ ജീവനക്കാര്‍ ഒപ്പിച്ച് സമര്‍പ്പിച്ച പെറ്റീഷനിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സികള്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിത്തേക്കുന്നത് നിര്‍ത്തുന്നത് വരെ ഇവരോട് സഹകരിക്കരുതെന്നാണ് ഗൂഗിള്‍ അധികൃതരോട് ഈ ജീവനക്കാര്‍ ഈ പെറ്റീഷനിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

നിര്‍ദിഷ്ട പെറ്റീഷനില്‍ ഗൂഗിളിന് പുറത്തുള്ള 79 പേരും ഒപ്പ് വച്ചിട്ടുണ്ട്. ഇതില് നിരവധി മുന്‍ ഗൂഗിള്‍ ജീവനക്കാരും ആമസോണ്‍ ജീവനക്കാരും ഉള്‍പ്പെടുന്നുണ്ട്.അമേരിക്കയിലെ ടെക് ഭീമന്‍മാരുടെയും ഫര്‍ണിച്ചര്‍ റീട്ടെയിലര്‍മാരിലെയും നിരവധി ജീവനക്കാര്‍ ഇത്തരത്തില്‍ ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത് നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിലുള്ള സമ്മര്‍ദങ്ങൡലൂടെ ട്രംപിന്റെ മനുഷ്യത്വ വിരുദ്ധമായ കുടിയേറ്റ നയങ്ങള്‍ തിരുത്തപ്പെടുമെന്ന പ്രതീക്ഷ വര്‍ധിക്കുന്നുമുണ്ട്.

Other News in this category



4malayalees Recommends