യുഎസില്‍ ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍, സന്ദര്‍ശനവിസകള്‍ തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ വിശദാംശങ്ങള്‍ ചോദിച്ചറിയും; ലക്ഷ്യം ഇവര്‍ യുഎസിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണോ എന്ന് തിരിച്ചറിയല്‍; കുടിയേറ്റ വിരുദ്ധ നയം കര്‍ക്കശമാക്കി ട്രംപ്

യുഎസില്‍ ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍, സന്ദര്‍ശനവിസകള്‍ തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ വിശദാംശങ്ങള്‍ ചോദിച്ചറിയും; ലക്ഷ്യം ഇവര്‍ യുഎസിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണോ എന്ന് തിരിച്ചറിയല്‍; കുടിയേറ്റ വിരുദ്ധ നയം കര്‍ക്കശമാക്കി ട്രംപ്
യുഎസില്‍ ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍, സന്ദര്‍ശനവിസകള്‍ തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള നീക്കം ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി ത്വരിതപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇത്തരം നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിന് നേരത്തെ തന്നെ ആരംഭിച്ച നീക്കങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ത്വരിതപ്പെടുത്തിയെന്നാണ് സ്ഥീരീകരിക്കപ്പെട്ടിരിക്കുന്നത്.

പുതിയ നീക്കമനുസരിച്ച് യുഎസിലേക്ക് സഞ്ചാരത്തിനുള്ള അനുവാദത്തിനായി അപേക്ഷിക്കുന്ന വിദേശികളോടും ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍ക്കായി അപേക്ഷിക്കുന്നവരോടും അവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ചും യൂസര്‍ നെയിമുകളെക്കുറിച്ചും ചോദിക്കുകയാണ് ചെയ്യുന്നത്.ഫെഡറല്‍ രജിസ്ട്രറിലെ ഒരു നോട്ടീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇത്തരത്തിലെത്തുന്നവര്‍ നിയമനടപടികള്‍ നേരിടുന്നവരാണോ അല്ലെങ്കില്‍ അവര്‍ യുഎസിന്റെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നവരാണോ എന്ന് ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.ഇത് പ്രകാരം അപേക്ഷകര്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റെഡിറ്റ്, ആസ്‌ക്.എഫ്എം, വെയ്‌ബോ, മൈസ്‌പേസ്, യൂട്യൂബ്, ലിങ്ക്ഡ്ഇന്‍, തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങളാണ് ഡിഎച്ച്എസ് ചോദിച്ച് മനസിലാക്കുന്നത്.എന്നാല്‍ ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ് വേര്‍ഡുകള്‍ ആവശ്യപ്പെടില്ലെന്നും പരസ്യമായി ലഭ്യമാകുന്ന വിവരങ്ങള്‍ മാത്രമേ ശേഖരിക്കുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends