റെജി ചെറിയാന്‍ അറ്റലാന്റയില്‍ നിര്യാതനായി

റെജി ചെറിയാന്‍ അറ്റലാന്റയില്‍ നിര്യാതനായി
അറ്റലാന്റാ: അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക ) സമുന്നത നേതാവ് റെജി ചെറിയാന്‍ അറ്റലാന്റയില്‍ നിര്യാതനായി. ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപ നേതാക്കളില്‍ പ്രമുഖന്‍.

ഓര്‍ത്തോഡോക്‌സ് യുവജന പ്രസ്ഥാനത്തിലൂടെയും, ബാലജനസഖ്യത്തിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന റജി ചെറിയാന്‍ കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ. ഐസ്. സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. 1990 ല്‍ അമേരിക്കയില്‍ എത്തുകയും, പിന്നീട് ന്യുയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റലാന്റാ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കന്‍ മലയാളികള്‍ക്കായി നിലവാരം പുലര്‍ത്തുന്ന നിരവധി സ്റ്റേജ് ഷോകള്‍ കൊണ്ടുവരികയും അതില്‍ നിന്നും ലഭിക്കുന്ന ലാഭം കേരളത്തില്‍ ചാരിറ്റി പ്രവര്‍വത്തനങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്തു. ഫ്‌ളോറിഡയിലും, ടെക്‌സസിലുംപ്രകൃതി ദുരന്തത്തില്‍ പെട്ട കുടുംബങ്ങളെ സഹായിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി കോ ഓര്‍ഡിനേറ്റ് ചെയ്ത വിജയിപ്പിക്കുന്നതില്‍ വലിയ പങ്കാണ് റെജി ചെറിയാന്‍ വഹിച്ചത്. 2003 മുതല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തു സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

പുത്തന്‍കാവ് സ്വദേശിയായ ആനി ചെറിയാന്‍ ആണ് സഹധര്‍മ്മിണി, ലീന ചെറിയാന്‍, അലന്‍ ചെറിയാന്‍ എന്നിവരാണ് മക്കള്‍. സംസ്‌കാരം പിന്നീട് അറ്റലാന്റ്റയില്‍ നടക്കും.

കോഴഞ്ചേരി തേവര്‍വേലില്‍ വലിയവീട്ടില്‍ പരേതരായ വി. സി ചെറിയന്റെയും ലില്ലി ചെറിയന്റെയും മകനാണ് ലാലു എന്ന് വിളിക്കപ്പെടുന്ന റജി ചെറിയാന്‍.

അനു ചെറിയാന്‍ (കോഴഞ്ചേരി), സജി ചെറിയാന്‍ (ന്യൂയോര്‍ക്ക്), ബിജു മാത്യു ചെറിയാന്‍ (ഓസ്റ്റിന്‍) എന്നിവര്‍ സഹോദരങ്ങളാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്

സജി ചെറിയാന്‍ ?(914) 5127060

Other News in this category



4malayalees Recommends