യുഎസിലേക്ക് നിയമപരമായി കുടിയേറാനും ഗ്രീന്‍കാര്‍ഡ് കരസ്ഥമാക്കാനുമായി പുതിയ വിസ പ്രോഗ്രാം; ഒക്ടോബര്‍ രണ്ട് മുതലാരംഭിക്കുന്ന ഡൈവേഴ്‌സിറ്റി വിസ പ്രോഗ്രാമിലൂടെ 2021ഓടെ അരലക്ഷത്തിലധികം പേര്‍ക്ക് അവസരം; റാന്‍ഡം സെലക്ഷന്‍

യുഎസിലേക്ക് നിയമപരമായി കുടിയേറാനും ഗ്രീന്‍കാര്‍ഡ് കരസ്ഥമാക്കാനുമായി പുതിയ വിസ പ്രോഗ്രാം; ഒക്ടോബര്‍ രണ്ട് മുതലാരംഭിക്കുന്ന ഡൈവേഴ്‌സിറ്റി വിസ പ്രോഗ്രാമിലൂടെ 2021ഓടെ അരലക്ഷത്തിലധികം പേര്‍ക്ക് അവസരം; റാന്‍ഡം സെലക്ഷന്‍
യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പുതിയൊരു വിസ പ്രോഗ്രാം നിലവില്‍ വരുന്നു. ദി ഡൈവേഴ്‌സിറ്റി വിസ പ്രോഗ്രാം എന്നാണിത് അറിയപ്പെടുന്നത്.യുഎസിലേക്ക് നിയമപരമായി കുടിയേറുന്നതിനും ഗ്രീന്‍കാര്‍ഡ് കൈവശപ്പെടുത്തുന്നതിനും 2021 ഓടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 55,000 പേര്‍ക്ക് അവസരമേകുന്ന വിസ പ്രോഗ്രാമാണിത്. വ്യാഴാഴ്ചയാണ് ഒരു വിസ ലോട്ടറിയെന്ന നിലയിലുള്ള ഈ പ്രോഗ്രാമിനെ കുറിച്ച് പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

ഇതിലേക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത് റാന്‍ഡം സെലക്ഷനിലൂടെയാണ്. ഇത് രജിസ്ട്രര്‍ ചെയ്യാന്‍ ചെലവില്ലെന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം ഒക്ടോബര്‍ രണ്ട് ബുധനാഴ്ച മുതലാണ് 2021 ഗ്രീന്‍കാര്‍ഡ് ലോട്ടറിയുടെ എന്‍ട്രി കാലം ആരംഭിക്കുന്നത്. ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേര്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു ഇന്‍സ്ട്രക്ഷന്‍സ് ഗൈഡിലൂടെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഈ ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ വിസ പ്രോഗ്രാം അഡ്മിനിസ്‌ട്രേറ്റ് ചെയ്യുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി യുഎസിലേക്ക് കുറഞ്ഞ ഇമിഗ്രേഷന്‍ നിരക്കുകളുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പിആര്‍ വിസകള്‍ നല്‍കുന്നതാണ് ദി ഡൈവേഴ്‌സിറ്റി വിസ പ്രോഗ്രാം.ഈ വിസക്കായി യോഗ്യത നേടുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. ആറ് ഡെമോഗ്രാഫിക്കല്‍ റീജിയണുകളില്‍ ഇതിലൂടെ ഗ്രീന്‍കാര്‍ഡ് ലഭ്യമാക്കുന്നതായിരിക്കും. ഈ വര്‍ഷം ഈ വിസ പ്രോഗ്രാമിലൂടെ 23 മില്യണ്‍ പേര്‍ നിയമപരമായി അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുമെന്നാണ് ഗവണ്‍മെന്റ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends