ട്രംപിന്റെ പുതിയ കുടിയേറ്റ നിയമത്തിന് തടയിട്ട് ന്യൂയോര്‍ക്കിലെ ജഡ്ജ്; തടയിട്ടത് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് പിആര്‍ നിഷേധിക്കുന്ന നിയമം; ഒക്ടോബര്‍ 15ന് പ്രാബല്യത്തില്‍ വരാനിരുന്ന വിവാദം നിയമം തല്‍ക്കാലം നടപ്പിലാക്കാനാവില്ല

ട്രംപിന്റെ പുതിയ കുടിയേറ്റ നിയമത്തിന് തടയിട്ട് ന്യൂയോര്‍ക്കിലെ ജഡ്ജ്; തടയിട്ടത് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് പിആര്‍ നിഷേധിക്കുന്ന നിയമം; ഒക്ടോബര്‍ 15ന് പ്രാബല്യത്തില്‍ വരാനിരുന്ന വിവാദം നിയമം തല്‍ക്കാലം നടപ്പിലാക്കാനാവില്ല
ഭാവിയില്‍ യുഎസ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ സാധ്യതയുള്ളവരുടെ പിആര്‍ നിഷേധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഉത്തരവിട്ട് ന്യൂയോര്‍ക്കിലെ ഫെഡറല്‍ ജഡ്ജും രംഗത്തെത്തി.ഈ നിയമത്തിനെതിരെ ഇതേ തരത്തിലുള്ള വിധിയുമായി നേരത്തെ കാലിഫോര്‍ണിയയും വാഷിംട്ഗണ്‍ സ്‌റ്റേറ്റുകളും രംഗത്തെത്തിയിരുന്നു. ഫുഡ് സ്റ്റാമ്പ്‌സ്, അല്ലെങ്കില്‍ ഹൗസിംഗ് വൗച്ചറുകള്‍ തുടങ്ങിയവ ഭാവിയില്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പോലും പിആര്‍ നിഷേധിക്കുന്ന നിയമം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിവാദമായ ഈ നിയമത്തിന് അന്തിമരൂപമായത്.

ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ നിയമത്തെ ശക്തമായി പിന്തുണച്ച് ട്രംപിന്റെ മുന്‍നിര ഉപദേശകരിലൊരാളായ സ്റ്റീഫന്‍ മില്ലെര്‍ രംഗത്തെത്തിയിരുന്നു.ഒക്ടോബര്‍ 15നാണീ നിയമം നിലവില്‍ വരുന്നത്. ഇതിനെതിരെ ഇത്തരത്തില്‍ കോടതി വിധികള്‍ വന്നതോടെ നിയമം ഈ തീയതിയില്‍ നടപ്പിലാകാന്‍ സാധ്യത കുറവാണ്.ഈ നിയമം നടപ്പിലാക്കുന്നതിനെതിരെ രാജ്യവ്യാപകമായ നിരോധനമാണ് സതേണ്‍ ഡിസ്ട്രിക്ട് ഓഫ് ന്യൂയോര്‍ക്കിലെ ജഡ്ജായ ജോര്‍ജ് ഡാനിയേല്‍സാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ നിയമം നടപ്പിലായാല്‍ അത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഡാനിയേല്‍സ് വിധിച്ചിരിക്കുന്നത്. ഇതിനായി നിലവിലുള്ള നിയമം എന്ത് കൊണ്ടാണ് അപര്യാപ്തമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും ജഡ്ജ് തന്റെ വിധിയില്‍ എടുത്ത് കാട്ടുന്നുണ്ട്. ഉചിതമായ കുടിയേറ്റത്തിലൂടെ അഭിവൃദ്ധിയും കഠിനാധ്വാനത്തിലൂടെ വിജയവും ഉറപ്പിക്കാനുള്ള യുഎസിന്റെ സ്വപ്‌നങ്ങളാണ് ട്രംപിന്റെ കടുത്ത നിയമത്തിലൂടെ ഇല്ലാതാകാന്‍ പോകുന്നതെന്നം വിധി പ്രസ്താവനയില്‍ ഡാനിയേല്‍സ് കടുത്ത മുന്നറിയിപ്പേകുന്നുമുണ്ട്.

Other News in this category



4malayalees Recommends