കാല്‍ഗറി സെന്റ് തോമസ് പള്ളിയില്‍ 'തനിമ -2019' സംഘടിപ്പിച്ചു

കാല്‍ഗറി സെന്റ് തോമസ് പള്ളിയില്‍ 'തനിമ -2019' സംഘടിപ്പിച്ചു

കാല്‍ഗറി: കാല്‍ഗറി സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി 'തനിമ -2019' സംഘടിപ്പിച്ചു. ജാതി മതഭേദമില്ലാതെ കാല്‍ഗറിയിലെ നൂറ്റി ഇരുപതില്‍പ്പരം കലാകാരന്മാര്‍ പങ്കെടുത്ത തനിമ 2019 സദസ് പൂര്‍ണമായി ആസ്വദിച്ചു.


ഇടവക വികാരി റവ.ഫാ. ഷെബി ജേക്കബിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച തനിമ 2019-ല്‍ ദിവ്യ ജോണ്‍ എം.സിയായിരുന്നു. മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസഫ് ജോണ്‍ ആശംസയര്‍പ്പിച്ചു. കമ്മിറ്റി പ്രസിഡന്റ് ജോണ്‍ ചാക്കോ, സെക്രട്ടറി വിപിന്‍ കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയുടെ കോര്‍ഡിനേറ്റേഴ്സ് ഫെബിനും, ജിബിനും ആയിരുന്നു. ട്രസ്റ്റി വിപിന്‍ മാത്യു ചടങ്ങ് വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Other News in this category4malayalees Recommends