അമേരിക്കയില്‍ വ്യക്തികള്‍ക്ക് പുകവലിക്കാന്‍ ഇനി 21 വയസ് കഴിയണം; പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 18ല്‍ നിന്ന് 21 ആക്കി വര്‍ധിപ്പിക്കുന്നത് വ്യവസ്ഥ ചെയ്യുന്ന നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍

അമേരിക്കയില്‍ വ്യക്തികള്‍ക്ക് പുകവലിക്കാന്‍ ഇനി 21 വയസ് കഴിയണം; പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 18ല്‍ നിന്ന് 21 ആക്കി വര്‍ധിപ്പിക്കുന്നത് വ്യവസ്ഥ ചെയ്യുന്ന നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍

പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 18ല്‍ നിന്ന് 21 ആക്കി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നിര്‍ണായക വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ ബില്ലില്‍ കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്. നിയമം ഇന്നലെ മുതല്‍ അമേരിക്കയില്‍ പ്രാബല്യത്തിലായി. വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ബില്ലിനുണ്ട്. ബില്ല് പ്രാബല്യത്തിലായതോടെ പുക വലിക്കുന്നതിനും ഇലക്ട്രോണിക് സിഗററ്റ് ഉള്‍പ്പടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുമുള്ള പ്രായ പരിധി അമേരിക്കയില്‍ 18ല്‍ നിന്നും 21 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലായെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും സ്ഥിരീകരിച്ചു കഴിഞ്ഞു.


'738 ബില്യണ്‍ ഡോളറിന്റെ ഡിഫന്‍സ് സ്പെന്‍ഡിംഗ് ബില്ലില്‍ ഞാന്‍ ഇന്ന് ഒപ്പുവെക്കും. മാതാപിതാക്കള്‍ക്ക് 12 ആഴ്ചത്തെ പ്രസവാവധി നല്‍കുന്നത്, ബഹിരാകാശ സേന ഉള്‍പ്പടെ സൃഷ്ടിച്ച് സൈന്യത്തെ ശക്തിപ്പെടുത്തുന്നത്, പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി 21ലേക്ക് ഉയര്‍ത്തുന്നത് എന്നിവ ഇതില്‍ ഉള്‍പ്പെടും,' ബില്ലില്‍ ഒപ്പു വെക്കുന്നതിന് മുന്‍പ് ട്രംപ് ട്വീറ്റ് ചെയ്ത കാര്യമാണിത്. പുകവലിക്കാനുള്ള നിയമപരമായ പ്രായപരിധി ഉയര്‍ത്തുക എന്നത് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണ്.

21 വയസുവരെ പ്രായമായവര്‍ക്ക് പുകയില വില്‍ക്കുന്നത് നിയന്ത്രിക്കുന്ന നിയമങ്ങള്‍ നിലവില്‍ത്തന്നെ അമേരിക്കയിലെ മൂന്നില്‍ ഒന്ന് സ്റ്റേറ്റുകളിലും നിലവിലുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അടിമകളാകുന്നതില്‍ നിന്ന് പുതുതലമുറയിലെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടാണ് ഇതെന്ന് എഫ്ഡിഎ കമ്മീഷണര്‍ ഡോ. സ്റ്റീഫന്‍ ഹാന്‍ പറഞ്ഞു. ആരോഗ്യ മേഖലയിലുള്ളവര്‍ പൊതുവേ ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends