ടെക്‌സസിലെ പള്ളിയില്‍ കുര്‍ബാനയ്ക്കായി ഒത്തൂകൂടിയവര്‍ക്കു നേരെ വെടിവെയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരില്‍ അക്രമിയും; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ടെക്‌സസിലെ പള്ളിയില്‍ കുര്‍ബാനയ്ക്കായി ഒത്തൂകൂടിയവര്‍ക്കു നേരെ വെടിവെയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരില്‍ അക്രമിയും; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെ ഒരാള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ടെക്‌സസിലെ വൈറ്റ് സെറ്റില്‍മെന്റിലുള്ള പള്ളിയിലാണ് ആക്രമണം നടന്നത്. കുര്‍ബാന ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. ഞെട്ടിക്കുന്ന ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിയെ ഇടവകയിലെ മറ്റൊരു അംഗം വെടിവെച്ചു വീഴ്ത്തി. ഇതുകാരണം കൂടുതല്‍ ജീവനുകള്‍ നഷ്ടമായില്ല.


വൈറ്റ് സെറ്റില്‍മെന്റിലെ വെസ്റ്റ് ഫ്രീവേ ചര്‍ച്ചില്‍ രണ്ട് പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റതെന്ന് മെഡ്സ്റ്റാര്‍ മൊബൈല്‍ ഹെല്‍ത്ത് കെയര്‍ വക്താവ് വെളിപ്പെടുത്തി.

അക്രമത്തിന് ഇരകളായവരെല്ലാം പുരുഷന്‍മാരാണ്.ചെറിയ പരുക്കേറ്റ രണ്ട് പേര്‍ക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നല്‍കി വിട്ടയച്ചു. ഞായറാഴ്ച രാവിലെ 10 മണിക്കുള്ള കുര്‍ബാനയ്ക്കിടെയാണ് ആക്രമണം അരങ്ങേറിയത്. അക്രമത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട ഒരാള്‍ പള്ളിയിലെ സുരക്ഷാ ഗാര്‍ഡാണെന്ന് ഒരു ഇടവകാംഗം വെളിപ്പെടുത്തി.മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് ഇദ്ദേഹം വ്യക്തമാക്കി. അതേസമയം വെടിയുതിര്‍ത്ത വ്യക്തിയെ ഇദ്ദേഹത്തിന് അറിയില്ല.


Other News in this category



4malayalees Recommends