ബാഗ്ദാദിലെ യുഎസ് എമ്പസിക്ക് നേരെ ആക്രണം; പശ്ചിമേഷ്യയിലേക്ക് 750 ട്രൂപ്പ് സൈന്യത്തെ കൂടി അയക്കുമെന്ന് യുഎസ്; ഇറാന്‍ അനുകല പ്രതിഷേധക്കാരാണ് യുഎസ് എമ്പസി ആക്രമിച്ചതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

ബാഗ്ദാദിലെ യുഎസ് എമ്പസിക്ക് നേരെ ആക്രണം; പശ്ചിമേഷ്യയിലേക്ക് 750 ട്രൂപ്പ് സൈന്യത്തെ കൂടി അയക്കുമെന്ന് യുഎസ്; ഇറാന്‍ അനുകല പ്രതിഷേധക്കാരാണ് യുഎസ് എമ്പസി ആക്രമിച്ചതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

പശ്ചിമേഷ്യയിലേക്ക് 750 ട്രൂപ്പ് സൈന്യത്തെ കൂടി അയക്കുമെന്ന് യുഎസ്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എമ്പസിക്ക് നേരെ ആക്രണം നടന്നതിന് പിന്നാലെയാണ് യുഎസ് മിഡില്‍ ഈസ്റ്റിലെ സൈനികശക്തി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇറാന്‍ അനുകല പ്രതിഷേധക്കാരാണ് യുഎസ് എമ്പസി ആക്രമിച്ചതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ പറഞ്ഞു. യുഎസ് പൗരന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ കണക്കിലെടുത്താണ് സൈനികവിന്യാസമെന്നും മാര്‍ക് എസ്പര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബാഗ്ദാദിലുണ്ടായതുപോലെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ഉദ്ദേശിച്ചാണ് യുഎസ് നീക്കം.


നൂറിലേറെ സൈനികരും രണ്ട് അപ്പാഷെ ഹെലികോപ്റ്ററുകളും എത്തിയതായാണ് വിവരം. ഇതുകൂടാതെ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ 750 പേരടങ്ങുന്ന സൈനിക വ്യൂഹത്തേയും ഇറാഖിലേക്ക് അയക്കുമെന്നും പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ അറിയിച്ചു. അമേരിക്കയുടെ അതിതീവ്ര ആക്രമണ വ്യൂഹമായ മറൈനുകളെ എംബസി സുരക്ഷക്കായി രാത്രി തന്നെ നിയോഗിച്ചു കഴിഞ്ഞു. ഇതിനിടെ അമേരിക്ക 25ഓളം വിമതരായ ഖത്തീഹ് ഹിസ്ബുള്ള ഭീകരന്മാരെ വധിച്ചതായി ടെഹ്റാന്‍ ആരോപിച്ചു.

Other News in this category



4malayalees Recommends