ഉപയോക്താക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നതിന് മോസില്ല ഫയര്‍ഫോക്‌സ് വെബ് ബ്രൗസറിലെ സുരക്ഷാ വീഴ്ചകള്‍ ഹാക്കര്‍മാര്‍ പ്രയോജനപ്പെടുത്തുന്നു; മുന്നറിയിപ്പുമായി യുഎസ് സര്‍ക്കാര്‍; വീഴ്ച സ്ഥിരീകരിച്ച് മോസില്ല

ഉപയോക്താക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നതിന് മോസില്ല ഫയര്‍ഫോക്‌സ് വെബ് ബ്രൗസറിലെ സുരക്ഷാ വീഴ്ചകള്‍ ഹാക്കര്‍മാര്‍ പ്രയോജനപ്പെടുത്തുന്നു; മുന്നറിയിപ്പുമായി യുഎസ് സര്‍ക്കാര്‍; വീഴ്ച സ്ഥിരീകരിച്ച് മോസില്ല

ചില ഉപയോക്താക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നതിന് മോസില്ല ഫയര്‍ഫോക്‌സ് വെബ് ബ്രൗസറിലെ സുരക്ഷാ വീഴ്ചകളാണ് ഹാക്കര്‍മാര്‍ പ്രയോജനപ്പെടുത്തുന്നതെന്ന മുന്നറിയിപ്പുമായി യുഎസ് സര്‍ക്കാര്‍. ഫയര്‍ഫോക്‌സിലെ സുരക്ഷാ തകരാറുകള്‍ ബ്രൗസറിന്റെ മുഴുവന്‍ നിയന്ത്രണവും കൈയാളാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലുള്ളതാണെന്ന് യുഎസ് സൈബര്‍സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി (സിഐഎസ്എ) വെളിപ്പെടുത്തി. ഉപയോക്താക്കള്‍ക്കെതിരായുള്ള ടാര്‍ഗെറ്റഡ് അറ്റാക്കുകള്‍ക്കായി ഈ വീഴ്ച ഹാക്കര്‍മാര്‍ ചൂഷണം ചെയ്യുന്നതായി തങ്ങക്ക് തെളിവു ലഭിച്ചിട്ടുണ്ടെന്ന് മോസില്ലയും വ്യക്തമാക്കി.


ഏത് സൈബര്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടുന്ന തരത്തില്‍ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശമുണ്ട്. ഫയര്‍ഫോക്‌സിലെയും ഫയര്‍ഫോക്‌സ് ഇഎസ്ആറിലെയും വീഴ്ചകള്‍ അഭിസംബോധന ചെയ്തുകൊണ്ട് ഒരു സെക്യൂരിറ്റി അപ്‌ഡേറ്റ് മോസില്ല പുറത്തുവിട്ടിട്ടുണ്ടെന്ന് സിഐഎസ്എ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സാധിക്കപ്പെട്ട സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് ഒരു ഹാക്കര്‍ക്ക് ഈ വീഴ്ച ചൂഷണം ചെയ്യാന്‍ സാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കളോടും അഡ്മിനിസ്‌ട്രേറ്റര്‍മാരോടും ഫയര്‍ഫോക്‌സ് 72.0.1ന്റെയും ഇഎസ്ആര്‍ 68.4.1ന്റെയും മോസില്ല സെക്യൂരിറ്റി അഡൈ്വസറി റിവ്യു ചെയ്യാന്‍ സിഐഎസ്എ ആവശ്യപ്പെടുന്നുണ്ട്. ചൈനീസ് സെക്യൂരിറ്റി കമ്പനിയായ ക്യുഹൂ 360 ആണ് ഇത്തരമൊരു എറര്‍ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് മോസില്ല വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends