ന്യൂയോര്‍ക്കിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്നത് കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന്; ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

ന്യൂയോര്‍ക്കിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്നത് കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന്; ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

ന്യൂയോര്‍ക്കിലെ കോളേജുകളില്‍ 2018 ല്‍ ലഭിച്ചിട്ടുള്ളത് ഏകദേശം 4,000 ലൈംഗികാതിക്രമ പരാതികള്‍. അതില്‍ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലാണ് ഏറ്റവുമധികം പരാതികള്‍ ഉയര്‍ന്നത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പട്ടികയില്‍ രണ്ടാമതാണ്.അപ്‌സ്റ്റേറ്റ് ഐവി ലീഗ് സ്‌കൂളില്‍ 25,000 വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ 282 പരാതികളാണുള്ളത്. 52,000 വിദ്യാര്‍ത്ഥികളുള്ള ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി (എന്‍വൈയു) യില്‍ 173 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ പുതിയ 'ഇനഫ് ഈസ് ഇനഫ്' നിയമപ്രകാരം എല്ലാ സ്‌കൂള്‍/കോളേജുകളിലും നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതുണ്ട്.


ലൈംഗിക ചൂഷണം, പതുങ്ങി പിന്തുടരല്‍, ഗാര്‍ഹിക അല്ലെങ്കില്‍ ഡേറ്റിംഗ് അക്രമം എന്നിവ ആരോപിക്കപ്പെട്ട 66 വിദ്യാര്‍ത്ഥികളെ മാത്രമാണ് സംസ്ഥാനത്തൊട്ടാകെ കോളേജുകളില്‍ നിന്ന് പുറത്താക്കിയത്. ഇതില്‍ രണ്ട് പേര്‍ കോര്‍ണലില്‍ നിന്നും ഒരാള്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നുന്നുമാണ്. പൊതുവേ, സര്‍ക്കാര്‍ കോളേജുകളായ സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് (CUNY), സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് (SUNY) എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, സംസ്ഥാനത്തെ സ്വകാര്യ കോളേജുകളേക്കാള്‍ അച്ചടക്ക നടപടികളില്‍ അവരവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളാണെന്ന് കണ്ടെത്തി.

കഴിഞ്ഞ മാസം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഡാറ്റ, ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ കോളേജുകളെ നിര്‍ബന്ധിതമാക്കുന്ന '2015 ഇനഫ് ഈസ് ഇനഫ്' നിയമപ്രകാരം റിപ്പോര്‍ട്ട് ചെയ്യാന്‍ അധികാരപ്പെടുത്തുന്നുണ്ട്. എന്നാല്‍ ചില കോളേജുകള്‍ ഈ നിയമം ലാഘവത്തോടെ എടുക്കുകയും റിപ്പോര്‍ട്ടിംഗ് മന്ദഗതിയിലാക്കുകയും ചെയ്തു. 2017 സെപ്റ്റംബറിലെ സംസ്ഥാന റിപ്പോര്‍ട്ടില്‍ 29 സ്‌കൂളുകള്‍ ഇപ്പോഴും നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തി.

2019 ല്‍ രേഖപ്പെടുത്തിയ 3,908 പരാതികള്‍ ഒരു വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിക്കെതിരെയോ ഒരു കോളേജ് ജീവനക്കാരനെതിരെയോ അതുമല്ലെങ്കില്‍ ഒരു അജ്ഞാത മൂന്നാം കക്ഷിക്കെതിരെയോ ആയിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.

Other News in this category



4malayalees Recommends