അമേരിക്കയ്ക്കു മേലുള്ള ലോകത്തിന്റെ വിശ്വാസ്യത വലിയ തോതില്‍ ഇടിയുന്നു; 2016 മുതല്‍ ഇക്കാലയളവു വരെ രാജ്യത്തിന്റെ വിശ്വാസ്യതയില്‍ 50 ശതമാനം ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്; 73 രാജ്യങ്ങളുടെ പട്ടികയില്‍ യുഎസിന് 24ാം സ്ഥാനം

അമേരിക്കയ്ക്കു മേലുള്ള ലോകത്തിന്റെ വിശ്വാസ്യത വലിയ തോതില്‍ ഇടിയുന്നു; 2016 മുതല്‍ ഇക്കാലയളവു വരെ രാജ്യത്തിന്റെ വിശ്വാസ്യതയില്‍ 50 ശതമാനം ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്; 73 രാജ്യങ്ങളുടെ പട്ടികയില്‍ യുഎസിന് 24ാം സ്ഥാനം

അമേരിക്കയ്ക്കു മേലുള്ള ലോകത്തിന്റെ വിശ്വാസ്യത വലിയ തോതില്‍ ഇടിയുന്നതായി റിപ്പോര്‍ട്ട്. 2020 ബെസ്റ്റ് കണ്‍ട്രീസ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 മുതല്‍ ഇക്കാലയളവു വരെ രാജ്യത്തിന്റെ വിശ്വാസ്യതയില്‍ 50 ശതമാനം ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഇംപീച്ച്‌മെന്റ് അഭിമുഖീകരിക്കുന്ന പ്രസിഡന്റ്, ഇറാനിയന്‍ ജനറലിന്റെ വധം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അമേരിക്കയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്.


2016ല്‍ 100 പോയ്ന്റ് സ്‌കെയിലില്‍ 33.5 എന്ന സ്‌കോര്‍ അമേരിക്ക നേടിയിരുന്നു. ഈ വര്‍ഷം രാജ്യത്തിന്റെ സ്‌കോര്‍ 16.3 ആണ്. വിലയിരുത്തപ്പെട്ട 73 രാജ്യങ്ങളുടെ പട്ടികയില്‍ 24ാം സ്ഥാനത്താണ് നിലവില്‍ അമേരിക്ക. 23ാം സ്ഥാനത്തുള്ളത് ഗ്രീസ് ആണ് എന്നുള്ള കാര്യം കൂടി ഓര്‍മിക്കേണ്ടതുണ്ട്. വ്യക്തികളിലും സ്ഥാപനങ്ങളിലും മറ്റ് സംവിധാനങ്ങളിലും അമേരിക്കയിലെ 30 വയസില്‍ താഴെയുള്ളയാളുകള്‍ക്ക് വിശ്വാസം കുറവാണെന്ന് പ്യു സര്‍വേ കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു.

പ്രസിഡന്റ് ഇംപീച്ച് ചെയ്യപ്പെട്ടത് അമേരിക്കയ്ക്ക് മേലുള്ള ലോകത്തിന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചിട്ടുണ്ടാകാം. 2019ന്റെ തുടക്കത്തില് നാറ്റോ സഖ്യത്തില്‍ നിന്ന് യുഎസിനെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ചര്‍ച്ച നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് 2019ല്‍ തന്നെ സിറിയയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചു. അതുപോലെ തന്നെ വിവിധ രാജ്യങ്ങളുമായി വ്യാപാരയുദ്ധത്തിനും ട്രംപ് തിരികൊളുത്തിയിരുന്നു. ഇത്തരത്തിലുള്ള അസ്ഥിരവും അപക്വവുമായ തീരുമാനങ്ങളാണ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ വിശ്വാസ്യത ഇല്ലാതാക്കിയതെന്നാണ് സൂചന.

Other News in this category



4malayalees Recommends