'ഈ വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ജയിപ്പിക്കാന്‍ ഫേസ്ബുക്ക് ഗൂഡാലോചന നടത്തുന്നു'; ഗുരുതര ആരോപണവുമായി അമേരിക്കന്‍ നിക്ഷേപകനായ ജോര്‍ജ് സോറോസ്

'ഈ വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ജയിപ്പിക്കാന്‍ ഫേസ്ബുക്ക് ഗൂഡാലോചന നടത്തുന്നു'; ഗുരുതര ആരോപണവുമായി അമേരിക്കന്‍ നിക്ഷേപകനായ ജോര്‍ജ് സോറോസ്

ഈ വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ജയിപ്പിക്കാന്‍ ഫേസ്ബുക്ക് ഗൂഡാലോചന നടത്തുന്നതായി ആരോപിച്ച് അമേരിക്കന്‍ നിക്ഷേപകനും ജീവകാരുണ്യ സഹായദാതാവുമായ ജോര്‍ജ് സോറോസ്. ഫേസ്ബുക്കിനും ട്രംപിനുമിടയില്‍ അനൗദ്യോഗികമായ പരസ്പര സഹായമോ സഹകരണമോ രൂപപ്പെടുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനായി ഫേസ്ബുക്ക് പ്രവര്‍ത്തിക്കയും ട്രംപ് ഫേസ്ബുക്കിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2020 തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് തനിക്ക് ആശങ്ക തോന്നുതായും അദ്ദേഹം പറഞ്ഞു. ദാവോസില്‍ നടന്ന ലോക സാമ്പത്തികവേദിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് സോറോസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


അമേരിക്കയില്‍ ആത്മരതിയില്‍ അഭിരമിക്കുന്ന പ്രസിഡന്റ് ട്രംപ് ലോകം തനിക്കുചുറ്റും കറങ്ങണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് ജോര്‍ജ് സോറോസ് പറഞ്ഞു .പ്രസിഡന്റാവുക എന്ന സ്വപ്നം സത്യമായപ്പോള്‍ അദ്ദേഹത്തിന്റെ ആത്മരതി രോഗലക്ഷണത്തിന്റെ തലത്തിലെത്തിയിരിക്കുകയാണ്. ഭരണഘടന പ്രസിഡന്റിന് നിശ്ചയിച്ചിട്ടുള്ള പരിധികള്‍ ലംഘിച്ചതിന് ട്രംപ് ഇപ്പോള്‍ ഇംപീച്ച്മെന്റ് നേരിടുന്നതും സോറോസ് ചൂണ്ടിക്കാട്ടി. സ്വേച്ഛാധിപതികളാലും ഭാവിയില്‍ അങ്ങനെ ആകാവുന്നവരാലും ഭരിക്കപ്പെടുന്ന ലോകത്ത് പൗരസമൂഹത്തിന്റെ ശോഷണം ചെറുക്കാന്‍ ഒരു പുതിയ സര്‍വകലാശാലാ ശൃംഖലയ്ക്ക് സോറോസ് 100 കോടി ഡോളര്‍ പ്രഖ്യാപിച്ചു.

Other News in this category



4malayalees Recommends