അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യൂട്യൂബും ഫേസ്ബുക്കും; വ്യാജ വീഡിയോകളും വാര്‍ത്തകള്‍കളും ഉടന്‍ നീക്കും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യൂട്യൂബും ഫേസ്ബുക്കും; വ്യാജ വീഡിയോകളും വാര്‍ത്തകള്‍കളും ഉടന്‍ നീക്കും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി യൂട്യൂബും ഫേസ്ബുക്കും. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പും യൂസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.വ്യാജ വീഡിയോകളും വാര്‍ത്തകള്‍കളും ഉടന്‍ നീക്കുമെന്ന് ഫേസ്ബുക്കും മുന്നറിയിപ്പ് നല്‍കിയിട്ടിട്ടുണ്ട്. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായ നാന്‍സി പെലോസിക്കെതിരെയുള്ള ഡീപ് ഫേക്ക് വീഡിയോ ജനുവരിയില്‍ ഫേസ്ബുക്ക് നീക്കിയിരുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ സൂക്കര്‍ബര്‍ഗ് നേരത്തെ വ്യക്തമാക്കി. 2020 നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.


2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ചില വ്യാജ വാര്‍ത്തകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വ്യാജ വാര്‍ത്തകളുടെയും വീഡിയോകളുടെ പേരില്‍ യൂട്യൂബും ഫേസ്ബുക്കും ഏറെ പഴിയും കേട്ടിരുന്നു.തുടര്‍ന്നാണ് യൂട്യൂബും ഫേസ്ബുക്കും ഇത്തവണ നിലപാട് കടുപ്പിക്കുന്നത്.

കാഴ്ച്ചക്കാരെ സ്വാധീനിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കും ഡീപ് ഫേക്ക് വീഡിയോകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് വ്യക്തമാക്കി. 2016 ലെ തെരഞ്ഞെടുപ്പിന് മുമ്പും യൂട്യൂബ് മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നെങ്കിലും പലതും പാലിക്കപ്പെട്ടില്ല.

Other News in this category



4malayalees Recommends