അടുത്തയാഴ്ച ഇന്ത്യയില്‍ എത്തുന്ന തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം ആളുകള്‍ എത്തുമെന്ന് മോദി അറിയിച്ചതായായി ട്രംപ്; വെളിപ്പെടുത്തല്‍ കൊളറാഡോയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ; നേരത്തെ പറഞ്ഞത് സ്വീകരിക്കാന്‍ 70 ലക്ഷം പേരെത്തുമെന്ന്

അടുത്തയാഴ്ച ഇന്ത്യയില്‍ എത്തുന്ന തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം ആളുകള്‍ എത്തുമെന്ന് മോദി അറിയിച്ചതായായി ട്രംപ്;  വെളിപ്പെടുത്തല്‍ കൊളറാഡോയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ; നേരത്തെ പറഞ്ഞത് സ്വീകരിക്കാന്‍ 70 ലക്ഷം പേരെത്തുമെന്ന്

ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുതിയ അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്തയാഴ്ച ഇന്ത്യയില്‍ എത്തുന്ന തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം ആളുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായാണ് ട്രംപിന്റെ പുതിയ പ്രസ്താവന.ട്രംപിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നവരെ കുറിച്ചുള്ള അഹമ്മദാബാദ് മുനിസിപ്പല്‍ ബോഡിയുടെ കണക്കുകള്‍ക്ക് പിന്നാലെയാണ് പുതിയ വാദവുമായി ട്രംപ് എത്തിയത്.


10 മില്യണ്‍ (ഒരു കോടി) ആളുകളെയൊക്കെയാണ് അവര്‍ പ്രതീക്ഷിക്കുന്നത് എന്നാണ് പറയുന്നത്. ആറ് മില്യണ്‍ മുതല്‍ 10 മില്യണ്‍ വരെ എന്ന് പറയുന്നു - യുഎസിലെ കൊളറാഡോയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ ട്രംപ് പറഞ്ഞു. ഫെബ്രുവരി 24ന് അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മോട്ടെറ സ്റ്റേഡിയത്തിലേയ്ക്ക് മോദിയും ട്രംപും 22 കിലോമീറ്റര്‍ ദൂരം റോഡ് മാര്‍ഗം സഞ്ചരിക്കും. റോഡിന്റെ ഇരുവശവും വലിയ ജനക്കൂട്ടവുമായി ട്രംപിന് സ്വീകരണമൊരുക്കാനാണ് സര്‍ക്കാരിന്റെ പരിപാടി. ഇന്ത്യയില്‍ 10 മില്യണ്‍ ആളുകള്‍ നമുക്കുണ്ടെങ്കില്‍ ഇവിടെ അതുകൊണ്ടും താന്‍ തൃപ്തനാകില്ല എന്ന് ട്രംപ് തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. അതേസമയം പരമാവധി ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത് എന്നാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ പറഞ്ഞത്. അഹമ്മദാബാദിലെ ആകെ ജനസംഖ്യ 70 ലക്ഷത്തിനും 80 ലക്ഷത്തിനുമിടയിലാണ്.

ഇന്ത്യ ഞങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ല. പക്ഷെ ഞാന്‍ പ്രധാനമന്ത്രി മോദിയെ വല്ലാതെ ഇഷ്ടപ്പെടുന്നു. എയര്‍പോര്‍ട്ടിനും പരിപാടി നടക്കുന്ന സ്ഥലത്തിനുമിടയില്‍ ഏഴ് മില്യണ്‍ (70 ലക്ഷം) പേരുണ്ടാകുമെന്നാണ് മോദി പറയുന്നത് എന്നാണ് ട്രംപ് നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഞാന്‍ അടുത്തയാഴ്ച ഇന്ത്യയിലേയ്ക്ക് പോവുകയാണ്. മോദി ഫേ്ബുക്കില്‍ നമ്പര്‍ ടു ആണ്. നമ്പര്‍ വണ്‍ ആരാണ് എന്നറിയാമോ - അത് ട്രംപാണ്. ഞാനത് കണ്ടുപിടിച്ചു. ലാസ് വേഗാസിലെ ഒരു പരിപാടിക്കിടെ ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയുമായി വലിയൊരു കരാറുണ്ടാക്കുന്നുണ്ട്, അതേസമയം ഇത്തവണത്ത സന്ദര്‍ശനത്തില്‍ അതുണ്ടായേക്കില്ല എന്നാണ് ട്രംപ് വ്യക്തമാക്കിയത്.

Other News in this category



4malayalees Recommends