അമേരിക്കയില്‍ താമസിക്കുമ്പോള്‍ മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പ് തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടോ? എങ്കില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും; പബ്ലിക് ചാര്‍ജ് നിയമം ഇന്നുമുതല്‍ നടപ്പിലാക്കാന്‍ ഒരുങ്ങി അമേരിക്ക

അമേരിക്കയില്‍ താമസിക്കുമ്പോള്‍ മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പ് തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടോ? എങ്കില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും; പബ്ലിക് ചാര്‍ജ് നിയമം ഇന്നുമുതല്‍ നടപ്പിലാക്കാന്‍ ഒരുങ്ങി അമേരിക്ക

അമേരിക്കയില്‍ താമസിക്കുന്നവരും സര്‍ക്കാര്‍ ആനുകൂല്യം പറ്റിയിട്ടുണ്ടെങ്കില്‍ ഗ്രീന്‍ കാര്‍ഡിനു അപേക്ഷിക്കുമ്പോള്‍ പ്രശ്നമായേക്കാം.പബ്ലിക് ചാര്‍ജ് നിയമം ഇന്നുമുതല്‍ നടപ്പിലാക്കാന്‍ ഒരുങ്ങി അമേരിക്ക. മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പ്, ഹൗസിംഗ് വൗച്ചറുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കിലാണ് ഗ്രാന്‍ കാര്‍ഡിനുള്ള അപേക്ഷ നല്‍കുമ്പോള്‍ ബുദ്ധിമുട്ടേറുക. അമേരിക്കയില്‍ വന്ന് സര്‍ക്കാര്‍ ആനുകൂല്യം പറ്റുമെന്ന് സംശയമുള്ള സന്ദര്‍ശകര്‍ക്കും കുടിയേറ്റക്കാര്‍ക്കും പുതിയ നിയമം പ്രശ്നമാകും. ഇവിടെ വരുമാനവും മെഡിക്കല്‍ ഇന്‍ഷുറന്‍സും ഉണ്ടാകും എന്നു തെളിയിക്കുക പലര്‍ക്കും വിഷമകരമാകും. പ്രായമായവരെയും അത് ദോഷമായി ബാധിക്കും.


എച്ച്1ബി വിസയില്‍ രാജ്യത്തെത്തുകയും പെര്‍മനന്റ് റെസിഡന്‍സിക്കായി ശ്രമിക്കുകയും ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് ഈ നിയമം പ്രശ്‌നമാകും. പുതിയ നിയമം മൂലം ഓരോ വര്‍ഷവും യുഎസില്‍ താമസിക്കുന്ന ഒരു മില്യന്‍ കുടിയേറ്റക്കാര്‍ക്ക് വരെ ഗ്രീന്‍ കാര്‍ഡ് നിരസിക്കാന്‍ കാരണമായേക്കാം. ഫുഡ് സ്റ്റാമ്പ് (സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം, എസ്.എന്‍.എ.പി) മെഡികെയ്ഡ്, സര്‍ക്കാറിന്റെ സാമ്പത്തിക സഹായം, ടെമ്പററി എയ്ഡ് ഫോര്‍ നീഡി ഫാമിലീസ് (ടി.എ.എന്‍.എഫ്) എന്നിവ വാങ്ങുന്നത് പബ്ലിക്ക് ചാര്‍ജ് ആകും. 36 മാസത്തിനുള്ളില്‍ 12 മാസം വാങ്ങിയാല്‍ ബുദ്ധിമുട്ടേറും. രണ്ട് ആനുകൂല്യം ഒരു മാസം പറ്റിയാല്‍ അത് രണ്ട് മാസമായി കണക്കാക്കുകയും ചെയ്യും.

പബ്ലിക്ക് ചാര്‍ജ് നിയമം നടപ്പാക്കുന്നത്തടഞ്ഞ ഫെഡറല്‍ കോര്‍ട്ട് വിധി യു.എസ്. സുപ്രീം കോടതി റദ്ദാക്കിയതോടെയാണു നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ ചട്ടം സംബധിച്ച വ്യവഹാരം പക്ഷെ കീഴ്കോടതികളില്‍ തുടരും. നിയമം ഇല്ലിനോയിയില്‍ ഇപ്പോള്‍ നടപ്പാക്കരുതെന്നുകോടതി ഉത്തരവുണ്ട്

Other News in this category



4malayalees Recommends