'കഴിഞ്ഞ വര്‍ഷം സാധാരണ പകര്‍ച്ചപ്പനി മൂലം 37000 പേരാണ് മരിച്ചത്; അന്ന് ഒന്നും അടച്ചു പൂട്ടിയിരുന്നില്ല; ഇപ്പോള്‍ വെറും 22 പേരാണ് മരണപ്പെട്ടത്; അതിനെപ്പറ്റി ചിന്തിക്കൂ'; കോവിഡ് 19 നിസാരവത്കരിച്ച ട്രംപിന്റെ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തം

'കഴിഞ്ഞ വര്‍ഷം സാധാരണ പകര്‍ച്ചപ്പനി മൂലം 37000 പേരാണ് മരിച്ചത്; അന്ന് ഒന്നും അടച്ചു പൂട്ടിയിരുന്നില്ല; ഇപ്പോള്‍ വെറും 22 പേരാണ് മരണപ്പെട്ടത്; അതിനെപ്പറ്റി ചിന്തിക്കൂ'; കോവിഡ് 19 നിസാരവത്കരിച്ച ട്രംപിന്റെ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തം

കോവിഡ് 19 പടരുന്നതിനെ നിസാരവത്കരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് 19 ബാധിച്ച് മരിച്ചതിനെക്കാളേറെ പേര്‍ കഴിഞ്ഞ വര്‍ഷം സാധാരണ പനി വന്ന് മരിച്ചിട്ടുണ്ട്. എന്നിട്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം സാധാരണ നിലയില്‍ മുന്നോട്ട് പോയിരുന്നു. അമേരിക്കയില്‍ ഇതുവരെ 22 പേരാണ് മരിച്ചതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 37000 അമേരിക്കക്കാര്‍ സാധാരണ പകര്‍ച്ചവ്യാധി പിടിപെട്ട് മരിച്ചു, അന്ന് ഒന്നും അടച്ചുപൂട്ടിയിരുന്നില്ലെന്നും ഇപ്പോള്‍ വെറും 22 പേര്‍ മരണപ്പെട്ടതെന്നുമാണ് ട്രംപ് പറയുന്നത്.


' കഴിഞ്ഞ വര്‍ഷം സാധാരണ പകര്‍ച്ചപ്പനി മൂലം 37000 പേരാണ് മരിച്ചത്. അന്ന് ഒന്നും അടച്ചു പൂട്ടിയിരുന്നില്ല. ജീവിതവും സാമ്പത്തികരംഗവും മുന്നോട്ട് പോയി. ഇപ്പോള്‍ 546 പേര്‍ക്കാണ് ( അമേരിക്കയില്‍) കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 22 മരണവും. അതിനെ പറ്റി ചിന്തിക്കൂ,' ട്രംപ് ട്വീറ്റ് ചെയ്തു. 2.34 ലക്ഷം പേരാണ് പോസ്റ്റിന് പ്രതികരിച്ചത്. 67,439 പേര്‍ ഷെയര്‍ ചെയ്തു. നിരവധി പേര്‍ പ്രതികൂലമായി പ്രതികരിച്ചു.

കൊറോണ വൈറസ് ഭീതിയില്‍ അമേരിക്കയിലുള്‍പ്പെടെ വ്യവസായ മേഖലകള്‍ അടച്ചിട്ടിരുന്നു.ഒപ്പം കൊറോണ വൈറസ് വ്യാപനം മൂലം അമേരിക്കന്‍ ഓഹരി വിപണി ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

കൊറോണ വൈറസിനെതിരായി വിവിധ രാജ്യങ്ങള്‍ അവശ്യ സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നവേളയിലാണ് ട്രംപിന്റെ പരാമര്‍ശം. ചൈന, ഇറാന്‍, ഇറ്റലി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണ വലിയ അപകടാവസ്ഥ സൃഷ്ടിക്കുകയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പടര്‍ന്ന പിടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.

Other News in this category



4malayalees Recommends