കാനഡ-യുഎസ് അതിര്‍ത്തി കൊറോണ ഭീഷണിയാല്‍ അടച്ചു; ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകള്‍ക്കും നിരോധനം; എമര്‍ജന്‍സി യാത്രകള്‍ക്ക് തടസമില്ലെന്ന് ട്യൂഡ്യൂവും ട്രംപും; കൊറോണ ഭീതിയില്‍ വിറച്ച് ഇരു രാജ്യങ്ങളും

കാനഡ-യുഎസ് അതിര്‍ത്തി കൊറോണ ഭീഷണിയാല്‍ അടച്ചു;  ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകള്‍ക്കും നിരോധനം;  എമര്‍ജന്‍സി യാത്രകള്‍ക്ക് തടസമില്ലെന്ന് ട്യൂഡ്യൂവും ട്രംപും; കൊറോണ ഭീതിയില്‍ വിറച്ച് ഇരു രാജ്യങ്ങളും
കൊറോണ വൈറസ് നിയന്ത്രണമില്ലാതെ പടര്‍ന്ന് മരണം വിതയ്ക്കുന്ന സാഹചര്യത്തില്‍ യുഎസ്-കാനഡ അതിര്‍ത്തി അടച്ച് അത്യാവശ്യമല്ലാത്ത എല്ലാ വിധ യാത്രകളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിരോധിക്കാനും തീരുമാനമായി. ഇത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവും തമ്മില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും സമ്മതത്തോടെ കാനഡയുമായുള്ള വടക്കന്‍ അതിര്‍ത്തി അടച്ചിരിക്കുന്നുവെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തെ ഇത് ബാധിക്കില്ലെന്നും ട്രംപ് ഉറപ്പേകുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ തന്നെ ചില യാത്രാ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇതില്‍ ചില ഇളവുകളുണ്ടായിരുന്നു. കാനഡയില്‍ നിന്നുള്ള കയറ്റുമതിയില്‍ 75 ശതമാനവും യുഎസിലേക്കായതിനാല്‍ കാനഡയ്ക്ക് യുഎസുമായുള്ള ബന്ധം നിര്‍ണായകമാണ്. പുതിയ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ബുധനാഴ്ച മുതലാണ് നിലവില്‍ വന്നിരിക്കുന്നതെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ പറയുന്നു.

പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നെങ്കിലും അത്യാവശ്യ യാത്രകള്‍ തുടരുമെന്നും ട്രൂഡ്യൂ പറയുന്നു. നിലവില്‍ കൊറോണ വൈറസിനെ നേരിടുന്നതിനാണ് മുന്‍ഗണനയേകുന്നതെന്നും അതിനാല്‍ കാനഡയിലെയും യുഎസിലെയും ആളുകളുടെ സുരക്ഷ ഉറപ്പ് വരുത്താനാണീ നിരോധനമെന്നും ട്ര്യൂഡ്യൂ വിശദീകരിക്കുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഏതാണ്ട് രണ്ട് ബില്യണ്‍ ഡോളറിന്റെ സാധനങ്ങളും സേവനങ്ങളുമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.

Other News in this category



4malayalees Recommends