കാനഡയില്‍ കൊറോണ രൂക്ഷമാകുന്നതിനിടെ ജീവന്‍ രക്ഷാമരുന്നുകളുടെയുടെയും ഉപകരണങ്ങളുടെയും ക്ഷാമം രൂക്ഷമാകും; ദുരവസ്ഥ ഒഴിവാക്കാന്‍ യുദ്ധവേളയിലേത് പോലുള്ള യത്‌നം ആവശ്യമാണെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്; ഇല്ലെങ്കില്‍ രാജ്യത്തെ കാത്തിരിക്കുന്നത് മഹാദുരന്തം

കാനഡയില്‍ കൊറോണ രൂക്ഷമാകുന്നതിനിടെ ജീവന്‍ രക്ഷാമരുന്നുകളുടെയുടെയും ഉപകരണങ്ങളുടെയും ക്ഷാമം രൂക്ഷമാകും; ദുരവസ്ഥ ഒഴിവാക്കാന്‍ യുദ്ധവേളയിലേത് പോലുള്ള യത്‌നം ആവശ്യമാണെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്; ഇല്ലെങ്കില്‍ രാജ്യത്തെ കാത്തിരിക്കുന്നത് മഹാദുരന്തം
കാനഡയില്‍ കൊറോണ അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ ജീവന്‍ രക്ഷാമരുന്നുകളുടെയുടെയും ഉപകരണങ്ങളുടെയും വിതരണം തടസപ്പെടാതിരിക്കാനും ദൗര്‍ലഭ്യം പരിഹരിക്കാനും യുദ്ധകാലത്തുള്ളത് പോലുള്ള പരിശ്രമം അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി.യുദ്ധകാലത്തുള്ളത് പോലെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി കടുത്ത യത്‌നം നടത്തണമെന്നാണ് ഇവയുടെ നിര്‍മാതാക്കളോട് കാനഡ ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ്-19നെ നേരിടുന്നതിനായി കാനഡ നടത്തുന്ന മഹത്തായ യജ്ഞത്തിന് ഉല്‍പന്നങ്ങളും സേവനങ്ങളും പരമാവധി സംഭാവന ചെയ്യണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് രാജ്യത്തെ ബിസിനസുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 പകരുന്ന സാഹചര്യത്തില്‍ വെന്റിലേറ്ററുകള്‍, മാസ്‌കുകള്‍, ഗ്ലൗസുകള്‍, ഗൗണുകള്‍, തുടങ്ങിയ അത്യാവശ്യ വസ്തുക്കളുടെ കടുത്ത ക്ഷാമം കാനഡിലെ ഹോസ്പിറ്റലുകളില്‍ നേരിടുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.

ഇപ്പോള്‍ ഇത്തരം അവശ്യ സാധനങ്ങളുടെ ക്ഷാമം തുടങ്ങിയിട്ടേയുള്ളൂവെന്നും കോവിഡ് ഇനിയും വഷളായാല്‍ ഈ ക്ഷാമം അതിരൂക്ഷമാകുമെന്ന ആശങ്കയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നു. ഇത്തരം സാധനങ്ങള്‍ ലഭിക്കാതെ വരുകയും കൊറോണ ഭീഷണി വര്‍ധിക്കുകയും ചെയ്താല്‍ എന്താണ് സംഭവിക്കുകയെന്ന് ഇപ്പോള്‍ പറയാന്‍ പോലും സാധിക്കില്ലെന്നാണ് ഒന്റാറിയോവിലെ ബേര്‍ലിംഗ്ടണിലെ ഡോ. മൈക്കല്‍ കോഹെന്‍ ആശങ്കപ്പെടുന്നു.ഇക്കാര്യത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് 60ല്‍ അധികം മുതിര്‍ന്ന ഡോക്ടര്‍മാരാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂവിന് കത്തയച്ചിരിക്കുന്നത്. ഇതിനെ നേരിടാന്‍ യുദ്ധസന്ദര്‍ഭത്തില്‍ ഉള്ളത് പോലെ ഇവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പേകിയിട്ടുണ്ട്.

Other News in this category



4malayalees Recommends