കൊറോണഭീഷണിയില്‍ കാനഡ വിദേശികള്‍ക്ക് നേരെ വാതില്‍ കൊട്ടിയടച്ച നടപടി; മാതൃരാജ്യങ്ങളിലേക്ക് അവധിക്ക് പോയ കാനഡയിലെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ വെട്ടിലായി; ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷയില്‍ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍

കൊറോണഭീഷണിയില്‍ കാനഡ വിദേശികള്‍ക്ക് നേരെ വാതില്‍ കൊട്ടിയടച്ച നടപടി; മാതൃരാജ്യങ്ങളിലേക്ക് അവധിക്ക് പോയ കാനഡയിലെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ വെട്ടിലായി;  ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷയില്‍ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍
കൊറോണഭീഷണിയില്‍ കാനഡയിലേക്ക് മാര്‍ച്ച് 16 മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന നടപടി കാനഡയില്‍ പഠിക്കുന്ന വിദേശവിദ്യാര്‍ത്ഥികളെ വെട്ടിലാക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കാനഡയിലെ പഠനത്തിനിടെ സ്വന്തം രാജ്യത്തേക്ക് അവധിക്ക് വന്നവരാണ് പുതിയ യാത്രാ നിയന്ത്രണം കാരണം ബുദ്ധമുട്ടിലായിരിക്കുന്നത്.രാജ്യത്ത് കൊറോണ ശക്തമായ രീതിയല്‍ പടരുന്ന സാഹചര്യത്തില്‍ കനേഡിയന്‍ പൗരന്‍മാര്‍, പെര്‍മനന്റ് റെസിഡന്റുമാര്‍ എന്നിവര്‍ ഒഴിച്ചുള്ളവരെ കാനഡയിലേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു മാര്‍ച്ച് 16ന് കനേഡിയന്‍ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്ര്യൂഡ്യൂ ഉത്തരവിറക്കിയിരുന്നത്.

എന്നാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുമെന്ന ശുഭവാര്‍ത്ത കേട്ടാന്‍ കാത്തിരിക്കുകയാണ് വിവിധ രാജ്യങ്ങളിലേക്ക് അവധിക്ക് പോയവും കാനഡയില്‍ പഠിക്കുന്നവരുമായ നിരവധി വിദേശ വിദ്യാര്‍ത്ഥികളെന്നാണ് റിപ്പോര്‍ട്ട്. നിയമം കര്‍ക്കശമാക്കിയപ്പോഴും യുഎസ് പൗരന്മാര്‍ , യുഎസ് പെര്‍മനന്റ് റെഡിസന്‍രുമാര്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു ഇളവ് തങ്ങള്‍ക്കും കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെടുകയും ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ആ വിധത്തിലുള്ള ഒരു ഉത്തരവ് പുറത്ത് വരുമോയെന്ന പ്രതീക്ഷിച്ച് കാത്തിരിക്കുകയുമാണ് വിവിധ രാജ്യങ്ങളിലുള്ള വിദ്യാര്‍ത്ഥികളിപ്പോള്‍.

എന്നാല്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ യുഎസുമായുള്ള അതിര്‍ത്തികള്‍ കൂടി അടച്ച് വളരെ അത്യാവശ്യമുളള യാത്രകള്‍ മാത്രം അനുവദിക്കാന്‍ കാനഡ തീരുമാനിച്ചിരിക്കുന്നത് ഈ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. പക്ഷേ ഇത്തരത്തില്‍ കാനഡയിലേക്ക് വരാന്‍ സാധിക്കാതെ അവരവരുടെ രാജ്യങ്ങളില്‍ പെട്ട് പോയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയിലേക്ക് വരുന്നതിന് ഇളവുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുവെന്ന് മാര്‍ച്ച് 18ന് കനേഡിയന്‍ പബ്ലിക്ക് സേഫ്റ്റി മിനിസ്റ്ററായ ബില്‍ ബ്ലെയര്‍ പ്രഖ്യാപിച്ചത് ഇവരുടെ പ്രതീക്ഷയെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ തിരിച്ചെത്തുന്ന ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലെത്തിയ ഉടന്‍ 14 ദിവസത്തെ ക്വോറന്റീനിലേക്ക് നിര്‍ബന്ധമായും പ്രവേശിക്കേണ്ടി വരും. എന്നാല്‍ ഈ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ ഇനിയും ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടില്ല.കനേഡിയന്‍ സര്‍ക്കാരില്‍ നിന്നും ഇക്കാര്യത്തില്‍ ഒരു പോസിറ്റീവ് തീരുമാനമുണ്ടാകുന്നതിന് പ്രതീക്ഷയോടെ കാതോര്‍ത്തിരിക്കുകയാണ് ഇവരിപ്പോള്‍.

Other News in this category



4malayalees Recommends