കാനഡയില്‍ കൊറോണ മരണം 21 ആയി; രോഗബാധിതര്‍ 1472;മരിച്ചവരില്‍ 10 പേരും ബ്രിട്ടീഷ് കൊളംബിയയില്‍; 425 കേസുകളുമായി ഒന്റാറിയോ മുന്നില്‍; പ്രൊവിന്‍സുകള്‍ക്ക് കോവിഡ്-19നെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇടപെടാമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ്

കാനഡയില്‍ കൊറോണ മരണം 21 ആയി; രോഗബാധിതര്‍ 1472;മരിച്ചവരില്‍ 10 പേരും ബ്രിട്ടീഷ് കൊളംബിയയില്‍;  425 കേസുകളുമായി ഒന്റാറിയോ മുന്നില്‍;  പ്രൊവിന്‍സുകള്‍ക്ക് കോവിഡ്-19നെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇടപെടാമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ്
കാനഡയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 21ആയി വര്‍ധിച്ചു. മൊത്തത്തില്‍ 1472 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 15 പേര്‍ക്ക് രോഗം സുഖമാവുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് 10 പേര്‍ മരിച്ച ബ്രിട്ടീഷ് കൊളംബിയയിലാണ്. ഇവിടെ 424 കോവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇവിടെ ആറ് പേര്‍ക്ക് രോഗം സുഖപ്പെടുകയും ചെയ്തു. ഒന്റാറിയോവില്‍ ആറ് പേര്‍ മരിക്കുകയും 425 കേസുകള്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.

ആല്‍ബര്‍ട്ടയില്‍ ഒരാള്‍ മരിക്കുകയും 259 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരി്കകുന്നു. ക്യൂബെക്കില്‍ 219 രോഗികളുണ്ടായപ്പോള്‍ നാല് പേരാണ് മരിച്ചത്. സാസ്‌കറ്റ്ച്യൂവാനില്‍ 33 പേര്‍ക്ക് രോഗമുണ്ടായതില്‍ 19 പേര്‍ക്ക് സുഖപ്പെട്ടിരിക്കുന്നു. നോവ സ്‌കോട്ടിയയില്‍ 28പേര്‍ക്കാണ് രോഗം. മാനിട്ടോബയില്‍ 11 പേര്‍ക്ക് രോഗമുണ്ടായപ്പോള്‍ ഒമ്പത് പേര്‍ക്കാണ് സുഖപ്പെട്ടത്. ന്യൂഫൗണ്ട് ലാന്റിലും ലാബ്രഡോറിലും മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചു. പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റില്‍ മൂന്ന് പേര്‍ക്കാണ് രോഗം.

ഇത്തരത്തില്‍ നാശം വിതച്ച് കൊണ്ട് രാജ്യത്ത് കോവിഡ് പടരുന്ന അപകടകരമായ സാഹചര്യത്തില്‍ അതിനെതിരെ കടുത്ത നടപടികളെടുക്കാന്‍ പ്രൊവിന്‍സുകള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ നേരിട്ട് ഇടപെട്ട് കടുത്ത നടപടികള്‍ കൊറോണയ്‌ക്കെതിരേ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് ഫെഡറല്‍ ഗവണ്‍മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിനെതിരെ പോരാടുന്നതിന് രാജ്യം കൂടുതല്‍ ഏകീകരിച്ച സമീപനം പുലര്‍ത്തണമെന്നാണ് ഫെഡറല്‍ ഗവണ്മെന്റ് കടുത്ത നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രവിശ്യകള്‍ക്ക് ഇതിന് കെല്‍പ്പിച്ചില്ലെങ്കില്‍ സെന്‍ട്രല്‍ ഗവണ്‍മെന്‍് ഇതിന് മുന്നിട്ടിറങ്ങാമെന്ന നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത് ഹെല്‍ത്ത് മിനിസ്റ്ററായ പാറ്റി ഹജ്ഡുവാണ്. മഹാരോഗത്തെ തുരത്താന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റും പ്രവിശ്യാ ഗവണ്‍മെന്റുകളും ചേര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ഓര്‍മിപ്പിക്കുന്നു.

Other News in this category



4malayalees Recommends