കാനഡ കൊറോണപ്പേടിയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്; കാനഡയിലെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇളവ്; വിവിധ രാജ്യങ്ങളിലുള്ള സ്റ്റുഡന്റ്‌സിന് മേയ് മാസത്തോടെ കാനഡയിലേക്ക് വരാം; ആശ്വാസത്തോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുള്ള അനേകര്‍

കാനഡ കൊറോണപ്പേടിയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്; കാനഡയിലെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇളവ്; വിവിധ രാജ്യങ്ങളിലുള്ള സ്റ്റുഡന്റ്‌സിന് മേയ് മാസത്തോടെ കാനഡയിലേക്ക് വരാം; ആശ്വാസത്തോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുള്ള അനേകര്‍
കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുന്‍കരുതലായി വിദേശികള്‍ കാനഡയിലേക്ക് പ്രവേശിക്കുന്നതിന് വരുത്തിയ വിലക്കില്‍ നിന്നും കാനഡയില്‍ പഠിക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ഇളവേകാന്‍ കാനഡ നിര്‍ണായകമായ തീരുമാനമെടുക്കുന്നു.കനേഡിയന്‍ പൗരന്‍മാര്‍, പിആറുകള്‍ , യുഎസ് പൗരന്‍മാര്‍, ഡിപ്ലോമാറ്റുകള്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു നേരത്തെ ഈ വിലക്കില്‍ ഇളവേകിയിരുന്നത്. എന്നാല്‍ ആ ഇളവ് ഈ വിലക്കേര്‍പ്പെടുത്തുന്നതിന് മുമ്പ് തങ്ങളുടെ മാതൃരാജ്യത്തേക്ക് പോയവരും കാനഡയില്‍ പഠിക്കുന്നവരുമായ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് കൂടി പ്രദാനം ചെയ്യാനാണ് കാനഡ നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്.ഇതോടെ കടുത്ത ആശ്വാസത്തിലായിരിക്കുകയാണ് കാനഡയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍

ഇത് പ്രകാരം കാനഡയിലേക്കുള്ള സാധുതയുള്ള ഒരു സ്റ്റഡി പെര്‍മിറ്റുള്ളവരോ അല്ലെങ്കില്‍ സ്റ്റഡി പെര്‍മിറ്റിനായി മാര്‍ച്ച് 18ന് മുമ്പ് അംഗീകാരം ലഭിച്ചവരോ ആയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ നിരോധനത്തില്‍ നിന്നും ഇളവ് ലഭിക്കുന്നതാണ്.മാര്‍ച്ച് 18നായിരുന്നു കാനഡ ഇത്തരത്തിലൊരു യാത്രാ നിരോധനം വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. തങ്ങളുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് സമൂഹത്തിന് വേണ്ടി കാനഡ നാളിതു വരെ അനുവദിച്ചിരിക്കുന്ന ഏറ്റവും വലിയ ഇളവാണിത്.

ഇത്തരത്തിലുളള ഒരു ഇളവ് കാനഡയിലെ ടെംപററി ഫോറിന്‍ വര്‍ക്കേര്‍സ് പ്രോഗ്രാമിനും നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ആഴ്ച മാത്രമേ പുറത്തിറക്കൂ എന്നാണ് ഐആര്‍സിസി കമ്മ്യൂണിക് വെളിപ്പെടുത്തുന്നത്.പുതിയ തീരുമാനം നടപ്പിലായാല്‍ നിലവില്‍ വിവിധ രാജ്യങ്ങളിലുള്ളവരും കാനഡയില്‍ പഠിക്കുന്നവരുമായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ നേരത്തെ പദ്ധതിയിട്ടത് പോലെ സ്പ്രിംഗ് ടേം എന്‍ റോള്‍മെന്റുകള്‍ക്കായി അതായത് മേയ് മാസത്തില്‍ കാനഡയിലേക്ക് എത്തിച്ചേരാനാവും.

ഗ്ലോബല്‍ എഡ്യുക്കേഷന്‍ കൗണ്‍സിലിംഗ് സ്ഥാപനമായ സിഐപി സ്റ്റഡി അബ്രോഡ് നടത്തുന്നയാളും നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ക്ലൈന്റുകളായുള്ളയാളുമായ ഗൗതം കൊല്ലുരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനെ തുടര്‍ന്ന് കാനഡയിലേക്ക് വരണമെങ്കില്‍ അവര്‍ എന്‍ റോള്‍ ചെയ്തിരിക്കുന്ന കോളജുകളുടെ സഹായം നിര്‍ബന്ധമായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. അതായത് ഇത്തരം വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് വരുന്ന വേളയില്‍ അവരുടെ ലോജിസ്റ്റിക് എയര്‍പോര്‍ട്ടില്‍ നിന്നും അക്കമൊഡേഷനിലേക്കെത്തിക്കുന്നത് മുതല്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വോറന്റീനില്‍ പ്രവേശിക്കുന്നതിന് വരെ കോളജുകളുടെ സഹായം വേണ്ടി വരുമെന്നാണ് കൊല്ലുരി ഓര്‍മിപ്പിക്കുന്നത്.


Other News in this category



4malayalees Recommends