കാനഡയില്‍ കോവിഡ്-19ന്റെ സാമൂഹിക വ്യാപനം ആരംഭിച്ചു; 48 ശതമാനം പേര്‍ക്കും രോഗമുണ്ടായത് കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലൂടെ; 42 ശതമാനത്തിന് ലഭിച്ചത് യാത്രയിലൂടെ; കാനഡയ്ക്ക് കൊറോണയെ ഫലപ്രദമായി നിയന്ത്രിക്കാനാവുന്നില്ല; മുന്നറിയിപ്പുമായി എക്‌സ്പര്‍ട്ടുകള്‍

കാനഡയില്‍ കോവിഡ്-19ന്റെ സാമൂഹിക വ്യാപനം ആരംഭിച്ചു; 48 ശതമാനം പേര്‍ക്കും രോഗമുണ്ടായത് കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലൂടെ; 42 ശതമാനത്തിന് ലഭിച്ചത് യാത്രയിലൂടെ; കാനഡയ്ക്ക് കൊറോണയെ ഫലപ്രദമായി നിയന്ത്രിക്കാനാവുന്നില്ല; മുന്നറിയിപ്പുമായി എക്‌സ്പര്‍ട്ടുകള്‍
കാനഡയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കോവിഡ്-19 കേസുകളില്‍ ഏതാണ്ട് പകുതിയോളവും കമ്യൂണിറ്റി സ്‌പ്രെഡ് അഥവാ സാമൂഹിക വ്യാപനത്തിലൂടെ ലഭിച്ചതാണെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തി. ഇത്തരത്തില്‍ സാമൂഹിക വ്യാപനം രാജ്യത്ത് ശക്തിപ്പെട്ടിരിക്കുന്നതിനാല്‍ രാജ്യത്തിന് ഇതിനെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടുവെന്നും അവര്‍ മുന്നറിയിപ്പേകുന്നു.

നിലവില്‍ രാജ്യത്തുള്ള പകുതിയോളം രോഗികള്‍ക്കും എവിടെ നിന്നാണ് കോവിഡ്-19 ലഭിച്ചിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും സാമൂഹികവ്യാപനമുണ്ടായിരിക്കുന്നുവെന്നത് ഇതിലൂടെ ഉറപ്പായിരിക്കുന്നുവെന്നും എക്‌സ്പര്‍ട്ടുകള്‍ എടുത്ത് കാട്ടുന്നു. വളരെ സാവധാനം കൊറോണ രാജ്യമാകമാനം പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നുവെന്നാണിത് സൂചന നല്‍കുന്നതെന്നും അതിനാല്‍ ഏവരും കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ താക്കീതേകുന്നു.

നിലവില്‍ രാജ്യത്ത് 1044 കേസുകള്‍ സ്ഥിരീകരിച്ചുവെന്നാണ് തിങ്കളാഴ്ച പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ 48 ശമതാനം വ്യാപനവും സാമൂഹിക വ്യാപനത്തിലൂടെ ലഭിച്ചതാണെന്നും എക്‌സ്പര്‍ട്ടുകള്‍ വാദിക്കുന്നു. 42 ശതമാനം പേര്‍ക്ക് യാത്രകളില്‍ നിന്നും ലഭിച്ചതാണെന്നും ഏഴ് ശതമാനം പേര്‍ക്ക് രോഗം ബാധിച്ചവരുമായി അടുത്തിടപഴകിയതിലൂടെ അതായത് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞവര്‍ക്കൊപ്പം യാത്ര ചെയ്തതിലൂടെ കൊറോണ ബാധിച്ചുവെന്നും വിദഗ്ധര്‍ വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends