കാനഡയുമായുള്ള അതിര്‍ത്തിയില്‍ കൊറോണഭീഷണിയില്‍ സൈന്യത്തെ വിന്യസിക്കാന്‍ പദ്ധതിയിട്ട് യുഎസ്; കാരണം കോവിഡ്-19 ബാധിച്ചവര്‍ നിയമവിരുദ്ധമായി കാനഡയില്‍ നിന്നെത്തുമെന്ന ഭയം; നീക്കത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് കാനഡ

കാനഡയുമായുള്ള അതിര്‍ത്തിയില്‍ കൊറോണഭീഷണിയില്‍ സൈന്യത്തെ വിന്യസിക്കാന്‍ പദ്ധതിയിട്ട് യുഎസ്; കാരണം കോവിഡ്-19 ബാധിച്ചവര്‍ നിയമവിരുദ്ധമായി കാനഡയില്‍ നിന്നെത്തുമെന്ന ഭയം; നീക്കത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് കാനഡ
യുഎസില്‍ കൊറോണ വൈറസ് കടുത്ത അപകടം തീര്‍ത്ത് പിടിതരാതെ പെരുകുകയും മരണനിരക്ക് കുതിച്ചുയരുകയും ചെയ്യുന്ന സാഹര്യത്തില്‍ കനേഡിയന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുന്ന കാര്യം വൈറ്റ് ഹൗസ് ഒഫീഷ്യലുകള്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കാനഡയില്‍ നിന്നും വൈറസ് ബാധിച്ചവര്‍ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധമായി കടന്ന് വരുമെന്ന ഭയം കാരണമാണ് യുഎസ് പ്രസിഡന്റ് വിവാദപരമായിത്തീര്‍ന്നേക്കാവുന്ന ഈ നീക്കത്തിന് ശ്രമിക്കുന്നത്.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവിന്റെ കടുത്ത അസംതൃപ്തിക്ക് ഈ നീക്കം വഴിയൊരുക്കുമെന്ന് ചിലര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.ഇത്തരമൊരു നീക്കത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് ട്യൂഡ്യൂ പതിവ് നടത്തുന്ന പത്രസമ്മേളനത്തില്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഈ പദ്ധതി കാനഡയുടെ മന്ത്രിമാരുടെയും ഡിപ്ലോമാറ്റുകളുടെയും പിന്തുണയോട് കൂടിയല്ല നടക്കുന്നതെന്നാണ് കനേഡിയന്‍ ഉപപ്രധാനമന്ത്രിയായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറയുന്നത്.

ഈ നീക്കത്തെ തങ്ങള്‍ ശക്തിയായി എതിര്‍ക്കുന്നുവെന്നും ഇത് സംബന്ധിച്ച യൂഎസ് നിര്‍ദേശത്തിനോട് യോജിപ്പില്ലെന്ന് ആ രാജ്യത്തെ അറിയിച്ചിട്ടുണ്ടെന്നും ഫ്രീലാന്‍ഡ് പറയുന്നു. ഈ നിര്‍ദേശത്തെക്കുറിച്ച് കനേഡിയന്‍ ഒഫീഷ്യലുകള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് വിവരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു. ലോകത്തില്‍ കാനഡയും യുഎസും തമ്മിലാണ് പരിധിയില്ലാത്ത അതിര്‍ത്തികളുള്ളതെന്നും ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങളെ സംരക്ഷിച്ച് കൊണ്ടാണ് അത് അങ്ങനെ നിലനിര്‍ത്തിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ യുഎസിന്റെ അധീനതയിലുള്ള സ്ഥലത്ത് യുഎസ് സൈന്യത്തെ വിന്യസിക്കാന്‍ സാധ്യതയുണ്ടെന്ന വിവരം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത് കാനഡയിലെ ഗ്ലോബല്‍ ന്യൂസായിരുന്നു.അതിര്‍ത്തിയില്‍ നിന്നും 15 മുതല്‍ 20 മൈലുകള്‍ വരെ അകലത്തായിരിക്കും ഈ സൈനികര്‍ നിലകൊളളുകയെന്നും അതിര്‍ത്തികളിലൂടെ ആരെങ്കിലും കടന്ന് വരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ റിമോട്ട് സെന്‍സറുകള്‍ സ്ഥാപിക്കുമെന്നും ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.തുടര്‍ന്ന് ഇത്തരം സെന്‍സറുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാരുമായി പങ്ക് വയ്ക്കുകയും ചെയ്യും. തുടര്‍ന്ന് അവര്‍ അതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൊറോണ പടര്‍ന്നതിനെ തുടര്‍ന്ന് യുഎസ് കാനഡ അതിര്‍ത്തി മാര്‍ച്ച് 21 മുതല്‍ അടച്ചിട്ടുണ്ടെങ്കിലും അത്യാവശ്യ ഗതാഗതം അനുവദിച്ചിട്ടുണ്ട്.


Other News in this category



4malayalees Recommends