' ഉടന്‍ വെന്റിലേറ്ററുകളുണ്ടാക്കി ആയിരക്കണക്കിന് രോഗികളെ രക്ഷിക്കാന്‍ ശ്രമിക്കു'; അമേരിക്കയില്‍ മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ ചീത്തവിളി കേട്ടത് കാര്‍ നിര്‍മ്മാണക്കമ്പനിക്ക്; വെന്റിലേറ്ററുകളുണ്ടാക്കാന്‍ ജനറല്‍ മോട്ടോഴ്സിനും ഫോര്‍ഡിനും നിര്‍ദേശം

' ഉടന്‍ വെന്റിലേറ്ററുകളുണ്ടാക്കി ആയിരക്കണക്കിന് രോഗികളെ രക്ഷിക്കാന്‍ ശ്രമിക്കു'; അമേരിക്കയില്‍ മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ ചീത്തവിളി കേട്ടത് കാര്‍ നിര്‍മ്മാണക്കമ്പനിക്ക്; വെന്റിലേറ്ററുകളുണ്ടാക്കാന്‍ ജനറല്‍ മോട്ടോഴ്സിനും ഫോര്‍ഡിനും നിര്‍ദേശം

അമേരിക്കയില്‍ മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ ചീത്തവിളി കേട്ടത് കാര്‍ നിര്‍മ്മാണക്കമ്പനിക്ക്. പ്രസിദ്ധ കാര്‍നിര്‍മ്മാതാക്കളോട് വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ പറഞ്ഞാണ് ട്രംപ് ശകാരിച്ചത്. ' ജനറല്‍ മോട്ടോഴ്സ് നിങ്ങളുടെ ഓഹിയോയിലെ നിര്‍മ്മാണ ശാല എന്തിനാ വെറുതേ ഇട്ടിരിക്കുന്നത്. അല്ലെങ്കില്‍ ഉടന്‍ വെന്റിലേറ്ററുകളുണ്ടാക്കി ആയിരക്കണക്കിന് രോഗികളെ രക്ഷിക്കാന്‍ ശ്രമിച്ചുകൂടെ. ഫോര്‍ഡും വേഗം വെന്റിലേ റ്ററുകളുണ്ടാക്കൂ..വേഗം...വേഗം..' അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററി ലൂടെയാണ് രൂക്ഷമായി പ്രതികരിച്ചത്.


ഇന്നലെ സെനറ്റ് അംഗീകാരം നല്‍കിയ 2ലക്ഷം കോടിയുടെ ദേശീയ ദുരിതാശ്വാസ തുക യുടെ ശുപാര്‍ശ ഒപ്പിട്ടതിനു ശേഷമാണ് ട്രംപിന്റെ വക ജനറല്‍ മോട്ടോഴ്സിനെയും ഫോര്‍ഡി നേയും ചീത്തവിളിച്ചത്. നിലവില്‍ ഒരു ലക്ഷത്തിനാലായിരം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചിരിക്കുന്നത്. 1700 പേര്‍ മരിച്ചതായും വാഷിംഗ്ടണ്‍ വൃത്തങ്ങളറിയിച്ചു.

വൈദ്യമേഖലകളിലേക്കാവശ്യമുള്ള സാധനങ്ങള്‍ക്കായി പ്രതിരോധവകുപ്പിനെ സജ്ജമാ ക്കാനുള്ള ആദ്യതീരുമാനം ട്രംപ് വേണ്ടന്ന് വച്ചു. പകരം എല്ലാ വ്യവസായ ശാലകളോടും ചികിത്സകള്‍ക്കായുള്ള ഉപകരണങ്ങളും പ്രതിരോധ ഉപകരണങ്ങളും നിര്‍മ്മിക്കാന്‍ അടിയന്തിര നിര്‍ദ്ദേശം ട്രംപ് നല്‍കിയിരിക്കുകയാണ്.

Other News in this category



4malayalees Recommends