യുഎസിലെ കൊറോണ മരണം 5116; 24 മണിക്കൂറുകള്‍ക്കിടെ പുതിയ 884 മരണങ്ങള്‍; മൊത്തം രോഗികള്‍ 2,15,417 ആയി; രാജ്യത്ത് ചെറുപ്പക്കാരെയും കൊറോണ വേട്ടയാടുന്നു; ആശുപത്രികളിലെ 40 ശതമാനം പേരും 55 വയസില്‍ കുറവുള്ളവര്‍; 20 ശതമാനം പേര്‍ക്ക് 20 നും 44 നും ഇടയില്‍

യുഎസിലെ കൊറോണ മരണം 5116; 24 മണിക്കൂറുകള്‍ക്കിടെ പുതിയ 884 മരണങ്ങള്‍; മൊത്തം രോഗികള്‍ 2,15,417 ആയി; രാജ്യത്ത് ചെറുപ്പക്കാരെയും കൊറോണ വേട്ടയാടുന്നു; ആശുപത്രികളിലെ 40 ശതമാനം പേരും 55 വയസില്‍ കുറവുള്ളവര്‍; 20 ശതമാനം പേര്‍ക്ക് 20 നും 44 നും ഇടയില്‍
യുഎസിലെ കൊറോണ മരണം 5116 ആയി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്.24 മണിക്കൂറുകള്‍ക്കിടെ പുതിയ 884 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 2,15,417 കോവിഡ്-19 രോഗികള്‍ യുഎസിലുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രാജ്യമെന്ന ദുരവസ്ഥ യുഎസില്‍ തുടരുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നോവല്‍ കൊറോണ വൈറസ് രാജ്യത്തെ ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയുള്ളവരുടെ ജീവന്‍ കവരുമെന്നാണ് കഴിഞ്ഞ ഞായറാഴ്ച യുഎസ് സയന്റിസ്റ്റായ അന്തോണി ഫുകി കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.

നേരത്തെ കണക്ക് കൂട്ടിയതിനേക്കാള്‍ കൂടുല്‍ ചെറുപ്പക്കാരായ അമേരിക്കക്കാരെ കൊറോണ വൈറസ് വേട്ടയാടിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍്ട്ടുകള്‍ വെളിപ്പെടുത്തുന്നു. കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയില്‍ നിന്നും നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രായമായവരെയും നേരത്തെ തന്നെ മറ്റ് രോഗങ്ങളുള്ളവരെയുമായിരുന്നു കോവിഡ്-19 കടുത്ത രീതിയില്‍ വേട്ടയാടുകയും ജീവന്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നത്.

എന്നാല്‍ നിലവില്‍ യുഎസിലെ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ട 40 ശതമാനം കോവിഡ്-19 രോഗികള്‍ 55 വയസിന് താഴെ പ്രായമുള്ളവരാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവരില്‍ 20 ശതമാനം പേര്‍ 20 വയസിനും 44 വയസിനും ഇടയിലുള്ളവരുമാണ്.ചില അസാധാരണ കേസുകളില്‍ കോവിഡ്-19 ബാധിച്ച കുഞ്ഞുങ്ങള്‍ യുഎസില്‍ മരിക്കുക വരെ ചെയ്തിട്ടുമുണ്ട്. നിലവിലെ യുഎസിലെ കൊറോണ പ്രവണതകളെ വിശകലനം ചെയ്ത് ഡോ. തിമോത്തി ബ്രീവെര്‍, ഡോ. എഡിത്ത് ബ്രാച്ചോ സാന്‍ചെസ്,ഡോ.ക്രിസ്റ്റഫര്‍ ജെ എല്‍ മുറെ എന്നീ മൂന്ന് വിദഗ്ധരാണ് ഇത് സംബന്ധിച്ച പുതിയ അനുമാനത്തിലെത്തിയിരിക്കുന്നത്.


Other News in this category



4malayalees Recommends