യുഎസില്‍ കൊറോണ മരണം 7159; മൊത്തം രോഗികള്‍ 2,80,000ത്തിന് മുകളില്‍ ;വെളളിയാഴ്ച മാത്രം സ്ഥിരീകരിക്കപ്പെട്ടത് 30,000 പുതിയ കേസുകള്‍; ഏവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് ട്രംപ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പുതിയ നിയന്ത്രണങ്ങള്‍

യുഎസില്‍ കൊറോണ മരണം 7159; മൊത്തം രോഗികള്‍ 2,80,000ത്തിന് മുകളില്‍ ;വെളളിയാഴ്ച മാത്രം സ്ഥിരീകരിക്കപ്പെട്ടത് 30,000 പുതിയ കേസുകള്‍; ഏവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് ട്രംപ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പുതിയ നിയന്ത്രണങ്ങള്‍

യുഎസില്‍ വെള്ളിയാഴ്ച മാത്രം പുതിയതായി 30,000 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് മൊത്തം കൊറോണ ബാധിച്ചിരിക്കുന്നവര്‍ 2,73,000 ആയി കുതിച്ചുയര്‍ന്നു. ശനിയാഴ്ച രാവിലത്തെ കണക്ക് പ്രകാരം രാജ്യത്തെ കൊറോണ രോഗികള്‍ 2,80,000ത്തിന് മേലെയെത്തുകയും മരണം 7159ലെത്തുകയും ചെയ്തിട്ടുണ്ട്.ലോകത്തില്‍ ഏറ്റവും അധികം കോവിഡ് -19 രോഗികളുളള രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും യുഎസിന് കരകയറാന്‍ സാധിച്ചിട്ടില്ല.


യുഎസിലെ മൊത്തം കൊറോണ മരണം 7000ത്തില്‍ അധികമായി വര്‍ധിച്ചിട്ടുമുണ്ട്.രോഗം പിടിച്ചാല്‍ കിട്ടാത്ത വിധത്തില്‍ പടരുന്നതിനാല്‍ പൊതു ഇടങ്ങളിലെത്തുന്ന എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ ശുപാര്‍ശ ചെയ്യുന്നുവെന്ന വിവരം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്.കൊറോണ യുഎസുകാരുടെ ജീവിതശൈലികളെ ദിവസങ്ങള്‍ക്കുള്ളിലാണ് മാറ്റി മറിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ഇത്പ്രകാരം രാജ്യത്തെ പ്രമുഖ റീട്ടെയിലര്‍മാരായ വാള്‍മാര്‍ട്ട്, ടാര്‍ജറ്റ്, കോസ്റ്റ്‌കോ, ഹോം ഡിപ്പോ എന്നിവര്‍ ഷോപ്പിംഗ് നിയമങ്ങളിലും രീതികളിലും വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇത് പ്രകാരം സ്റ്റോറുകളില്‍ ഒരേ സമയം ഷോപ്പിംഗ് നിര്‍വഹിക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ കര്‍ക്കശമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഷെല്‍ട്ടര്‍ അറ്റ് ഹോം ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നതിനായി സ്റ്റേറ്റുകളെല്ലാം സ്‌റ്റേറ്റ് പോലീസിനെ സഹായിക്കുന്നതിനായി നാഷണല്‍ ഗാര്‍ഡിന്റെ സഹായം തേടാന്‍ തുടങ്ങിയിട്ടുണ്ട്.

Other News in this category



4malayalees Recommends