ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും ഒരാള്‍ മരിക്കുന്നു; ലോകത്തിലെ ആകെ രോഗികളില്‍ നാലിലൊന്നും അമേരിക്കയില്‍; അടിയന്തര സഹായത്തിന് സൈന്യമിറങ്ങി; മരിച്ചവരില്‍ തൊടുപുഴ സ്വദേശിയും

ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും ഒരാള്‍ മരിക്കുന്നു; ലോകത്തിലെ ആകെ രോഗികളില്‍ നാലിലൊന്നും അമേരിക്കയില്‍; അടിയന്തര സഹായത്തിന് സൈന്യമിറങ്ങി; മരിച്ചവരില്‍ തൊടുപുഴ സ്വദേശിയും

ലോകത്തിലെ ആകെ രോഗികളില്‍ നാലിലൊന്നും അമേരിക്കയില്‍. മാരകവേഗത്തില്‍ രോഗം പടരുന്നതു ന്യൂയോര്‍ക്കിലും ലൂസിയാനയിലുമാണ്. ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും ഒരാള്‍ മരിക്കുന്നതായി ഗവര്‍ണര്‍ ആന്‍ഡ്രു കൂമോയുടെ വെളിപ്പെടുത്തി.അടിയന്തര സഹായത്തിന് സൈന്യമിറങ്ങി. കണ്‍വന്‍ഷന്‍ സെന്റര്‍ ഒറ്റ രാത്രി കൊണ്ട് 2500 കിടക്കകളുള്ള ആശുപത്രിയാക്കി. സംസ്ഥാനത്ത് ആകെ രോഗികള്‍ ഒരു ലക്ഷം കവിഞ്ഞു. ഒരു ദിവസം 500 ലേറെപ്പേര്‍ മരിച്ചതോടെ ന്യൂയോര്‍ക്കിലെ മാത്രം മരണം 3,000 കവിഞ്ഞു.


അടുത്ത 4 ദിവസത്തിനും 14 ദിവസത്തിനുമിടയ്ക്ക് കൊവിഡ് വ്യാപനം രൂക്ഷമാവുമെന്നാണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമൊ പറഞ്ഞത്. ഒപ്പം രോഗികളുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ഉപകരണങ്ങളും ആരോഗ്യപ്രവര്‍ത്തകരെയും കൂടുതല്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്ക് പുറത്തു നിന്നുള്‍പ്പെടെ ന്യൂയോര്‍ക്കിന് നിലവില്‍ വെന്റിലേറ്ററുകള്‍ ലഭിക്കുന്നുണ്ട്.

ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഒരു മലയാളി കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ടാണ് മരിച്ചത്. 51 വയസ്സുള്ള ഇദ്ദേഹം ന്യൂയോര്‍ക്ക് സബ് വേ മെട്രോ പൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റിയിലെ ജീവനക്കാരനായിരുന്നു.അതേസമയം അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു.

Other News in this category



4malayalees Recommends