യുഎസില്‍ മൊത്തം കൊറോണ മരണം 12,857; രോഗബാധിതര്‍ നാല് ലക്ഷം കവിഞ്ഞു; ന്യൂയോര്‍ക്ക് സിറ്റിയില്‍ 1000 പേരില്‍ 14 പേര്‍ക്കും ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ 1000 പേരില്‍ ഏഴ് പേര്‍ക്കും കോവിഡ്-19; ഇവിടെ മൊത്തം മരണം 5500; രാജ്യം നരകസമാനമായി

യുഎസില്‍ മൊത്തം കൊറോണ മരണം 12,857; രോഗബാധിതര്‍ നാല് ലക്ഷം കവിഞ്ഞു; ന്യൂയോര്‍ക്ക് സിറ്റിയില്‍ 1000 പേരില്‍ 14 പേര്‍ക്കും ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ 1000 പേരില്‍ ഏഴ് പേര്‍ക്കും കോവിഡ്-19;  ഇവിടെ മൊത്തം മരണം 5500; രാജ്യം നരകസമാനമായി
ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണയുടെ ആക്രമണ നിരക്ക് 1000 പേരില്‍ 14 പേരെ എന്ന അപകടകരമായ നിലയിലേക്കുയര്‍ന്ന് വെളിപ്പെടുത്തി വൈറ്റ്ഹൗസ് രംഗത്തെത്തി. എന്നാല്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ 1000 പേരില്‍ ഏഴ് പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇന്നലെ വരെ രാജ്യത്ത് കോവിഡ് ബാധിച്ച് 12,857 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യമെന്ന ദുഷ്‌പേരില്‍ നിന്നും അമേരിക്കക്ക് മോചനം ലഭിച്ചിട്ടില്ല.

ഇത് പ്രകാരം രാജ്യമാകമാനം 50 സ്‌റ്റേറ്റുകളിലുമായി ഏതാണ്ട് നാല് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും രാജ്യത്ത് കോവിഡ്-19 നിയന്ത്രണവിധേയമാണെന്നാണ് രാജ്യത്തെ മുതിര്‍ന്ന ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡോക്ടറായ അന്തോണി ഫൗസി അവകാശപ്പെടുന്നത്.ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ മൊത്തം 731 പുതിയ കൊറോണ മരണങ്ങള്‍ കൂടി സ്ഥിരീകരിക്കപ്പെട്ടതോടെ ഇവിടുത്തെ മൊത്തം മരണം 5500ന് അടുത്തേക്കാണ് ഉയര്‍ന്നത്.

ന്യൂയോര്‍ക്ക് സിറ്റിയിലെ മൊത്തം കൊറോണ മരണം ചൊവ്വാഴ്ച 3200 ആയാണ് വര്‍ധിച്ചിരിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ഇവിടെ മരിച്ചിരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്.ന്യൂയോര്‍ക്കില്‍ കൊറോണ നടത്തുന്ന ആക്രമണം രാജ്യത്ത് മറ്റെവിടെ സംഭവിക്കുന്നതിനേക്കാള്‍ കടുത്തതാണെന്നാണ് വൈറ്റ് ഹൗസ് കൊറോണ വൈറസ് കോ ഓഡിനേറ്ററായ ഡോ. ഡെബോറാഹ് ബിര്‍ക്‌സ് പറയുന്നത്. വൈറ്റ്ഹൗസിലെ ദൈനംദിനം കൊറോണ ബ്രീഫിംഗില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.


Other News in this category



4malayalees Recommends