സാമൂഹിക അകലം പാലിച്ചുകൊണ്ട് 10 പേര്‍ക്ക് ഒത്തുകൂടാം; അമേരിക്കയില്‍ ഏറ്റവുമധികം കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി ഭരണകൂടം

സാമൂഹിക അകലം പാലിച്ചുകൊണ്ട് 10 പേര്‍ക്ക് ഒത്തുകൂടാം; അമേരിക്കയില്‍ ഏറ്റവുമധികം കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി ഭരണകൂടം

അമേരിക്കയില്‍ ഏറ്റവുമധികം കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി ഭരണകൂടം. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു ക്യൂമോയാണ് ഇത്തരത്തില്‍ ആളുകള്‍ ഒത്തുചേരുന്നതിനുണ്ടായിരുന്ന വിലക്കുകളില്‍ ഇളവുകള്‍ വരുത്തിയത്. ഇപ്പോള്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് 10 പേര്‍ക്ക് ഒത്തുകൂടുന്നതിന് കുഴപ്പമില്ലെന്നാണ് ഗവര്‍ണറുടെ ഉത്തരവ്.


കുറഞ്ഞത് ആറ് അടി അകലം പാലിച്ച് വേണം ആളുകള്‍ നില്‍ക്കാനെന്നും അതിനൊപ്പം മാസ്‌കോ മറ്റേതെങ്കിലും മുഖാവരണമോ ഉപയോഗിച്ച് വേണം പൊതുസമൂഹത്തിലേക്ക് ഇറങ്ങുവാനെന്നും പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ള ആദ്യ പടിയായുള്ള ഇളവാണ് ഇത് എന്നാണ് കരുതപ്പെടുന്നത്. മറ്റ് ലോകരാജ്യങ്ങളേക്കാള്‍ അധികം കൊവിഡ് ബാധിതര്‍ ഒരു ഘട്ടത്തില്‍ അമേരിക്കയിലെ ഈ സ്റ്റേറ്റില്‍ മാത്രമുണ്ടായിരുന്നു.

Other News in this category4malayalees Recommends