അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസുകാരന്‍ മുട്ടിനടിയില്‍ ഞെരിച്ചു കൊന്നു; കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുമ്പോള്‍ നിങ്ങള്‍ എന്റെ കഴുത്ത് അമര്‍ത്തുകയാണ്, ശ്വാസം കിട്ടുന്നില്ല എന്ന് ഇര കേഴുന്ന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു; വീഡിയോ

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസുകാരന്‍ മുട്ടിനടിയില്‍ ഞെരിച്ചു കൊന്നു; കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുമ്പോള്‍ നിങ്ങള്‍ എന്റെ കഴുത്ത് അമര്‍ത്തുകയാണ്, ശ്വാസം കിട്ടുന്നില്ല എന്ന് ഇര കേഴുന്ന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു; വീഡിയോ

അമേരിക്കയിലെ മിനിയാപൊളിസില്‍ ആഫ്രോ- അമേരിക്കന്‍ വംശജന്‍ പൊലീസുകാരന്റെ മുട്ടിനടിയില്‍ ഞെരിഞ്ഞു മരിച്ചു. ജോര്‍ജ് ഫ്ളോയ്ഡ് എന്ന 46കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. മേയര്‍ ജേക്കബ് ഫ്രേയാണ് ഇക്കാര്യം ജനങ്ങളെ അറിയച്ചത്. സംഭവം എഫ്ബിഐ അന്വേഷിക്കും.


നാല് പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോര്‍ജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷര്‍ട്ട് അഴിച്ച് മാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തുകയും ചെയ്തു. ശേഷം ഒരു പോലീസുകാരന്‍ തന്റെ കാല്‍മുട്ട് മടക്കി ജോര്‍ജിന്റെ കഴുത്ത് ഞെരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആ സമയത്ത് റോഡിലൂടെ നടന്നു പോയവരാണ് ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുമ്പോള്‍ 'നിങ്ങള്‍ എന്റെ കഴുത്ത് അമര്‍ത്തുകയാണ്, എനിക്ക് ശ്വാസം കിട്ടുന്നില്ല' എന്ന് ജോര്‍ജ് കേഴുന്നതും കേള്‍ക്കാം.ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍പും അമേരിക്കന്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. 2014ല്‍ എറിക് ഗാര്‍ണര്‍ എന്നയാളെ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. സിഗരറ്റ് വലിച്ചതിനാണ് എറിക്കിനെ പൊലീസ് പിടികൂടിയത്. കൂടാതെ രണ്ട് കറുത്ത വര്‍ഗക്കാരുടെ കൊലപാതകത്തിലും പൊലീസിന്റെ ഇടപെടല്‍ ഉണ്ടായെന്ന ആരോപണമുണ്ട്.


Other News in this category



4malayalees Recommends