'ഈ വൈറസിനെ നേരിടാന്‍ നമുക്കാവുന്നതെല്ലാം നമ്മള്‍ ചെയ്തു. എന്നിട്ടും ഈ മഹാമാരി നമ്മെ മുട്ടുകുത്തിച്ചു'; കൊറോണ വൈറസ് അമേരിക്കയെ മുട്ടുകുത്തിച്ചതായി യുഎസ് പബ്ലിക് ഹെല്‍ത്ത് മേധാവി

'ഈ വൈറസിനെ നേരിടാന്‍ നമുക്കാവുന്നതെല്ലാം നമ്മള്‍ ചെയ്തു. എന്നിട്ടും ഈ മഹാമാരി നമ്മെ മുട്ടുകുത്തിച്ചു'; കൊറോണ വൈറസ് അമേരിക്കയെ  മുട്ടുകുത്തിച്ചതായി യുഎസ് പബ്ലിക് ഹെല്‍ത്ത് മേധാവി

കൊറോണ വൈറസ് അമേരിക്കയെ മുട്ടുകുത്തിച്ചതായി യുഎസ് പബ്ലിക് ഹെല്‍ത്ത് മേധാവി. കോണ്‍ഗ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസിലെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ വളരെക്കാലമായി ഫണ്ട് ദൌര്‍ലഭ്യം അനുഭവിക്കുന്നുവെന്നും അടിയന്തിര നിക്ഷേപം ആവശ്യമാണെന്നും ഫെഡറല്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് ഹിയറിംഗിനിടെ പറഞ്ഞു.


'ഈ വൈറസിനെ നേരിടാന്‍ നമുക്കാവുന്നതെല്ലാം നമ്മള്‍ ചെയ്തു. എന്നിട്ടും ഈ മഹാമാരി നമ്മെ മുട്ടുകുത്തിച്ചു' എന്നാണ് റെഡ്ഫീല്‍ഡ് വ്യക്തമാക്കിയത്. 'ഒരു ചെറിയ വൈറസ് കാരണം 7 ടില്യണ്‍ ഡോളറാണ് നാം ചെലവിടുന്നത്. പകര്‍ച്ചവ്യാധിയെ നേരിടാന്‍ നാം നമ്മുടെ പരമാവധി ശേഷി ഉപയോഗിച്ചുവെങ്കിലും വിമര്‍ശനങ്ങള്‍ ഉണ്ടാകും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ന്റെ തുടക്കത്തില്‍ കൊറോണ വൈറസ് ഏഷ്യയില്‍ നിന്നും യൂറോപ്പില്‍ നിന്നും യുഎസിലേക്ക് വ്യാപിക്കാന്‍ തുടങ്ങുമ്പോള്‍ ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണം വളരെ മന്ദഗതിയിലായിരുന്നു. ട്രംപ് കോവിഡ് -19 ന്റെ അപകടസാധ്യതയെയും യുഎസ്സില്‍ ഉണ്ടാക്കിയേക്കാവുന്ന നാശനഷ്ടത്തെ കുറിച്ചും ട്രംപ് ഒട്ടും ബോധവാനായിരുന്നില്ല എന്നതാണ് ഏറ്റവും വലിയ ആരോപണം. ഡാറ്റാ വിശകലനം, ലബോറട്ടറി റീസൈലന്‍സ്, പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍, അടിയന്തിര പ്രതികരണ സംവിധാനങ്ങള്‍ തുടങ്ങിയ പൊതുജനാരോഗ്യത്തിന്റെ പ്രധാന ഏരിയകളില്‍ മുകള്‍തട്ടു മുതല്‍ പ്രാദേശിക തലം വരെ കാലാനുസൃതമായി നിക്ഷേപം നടത്തപ്പെടുന്നില്ലെന്ന് റെഡ്ഫീല്‍ഡ് പറഞ്ഞു.

Other News in this category



4malayalees Recommends