യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ ഇടിഞ്ഞ് താണ് 510 ലെത്തി;മൊത്തം കൊറോണ മരണം 128,201 ആയും മൊത്തം രോഗികളുടെ എണ്ണം 2,606,492 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,081,531;കൊറോണക്കെടുതിയില്‍ നിന്ന് യുഎസിന് എന്നാണ് മോചനം..?

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ ഇടിഞ്ഞ് താണ് 510 ലെത്തി;മൊത്തം കൊറോണ മരണം 128,201 ആയും മൊത്തം രോഗികളുടെ എണ്ണം 2,606,492 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,081,531;കൊറോണക്കെടുതിയില്‍ നിന്ന് യുഎസിന് എന്നാണ് മോചനം..?

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 510ലേക്ക് ഇടിഞ്ഞ് താഴ്ന്നത് ആശ്വാസമാകുന്നു. തൊട്ട് മുമ്പുള്ള രണ്ട് ദിവസങ്ങളിലെ പ്രതിദിന മരണങ്ങള്‍ യഥാക്രമം 847ഉം 2492 ആണെന്നറിയുമ്പോഴാണ് ഇന്നലത്തെ താഴ്ചയുടെ ആശ്വാസം മനസിലാക്കാന്‍ സാധിക്കുന്നത്.ബുധനാഴ്ചത്തെ മരണമായ 865ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുറവാണുള്ളത്. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 51,586 ആയി കുതിച്ചുയര്‍ന്നത് ആശങ്കയേറ്റുന്നു.


തൊട്ട് തലേദിവസം സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 48,997 ഉം ആയും വ്യാഴാഴ്ച സ്ഥിരീകരിച്ച രോഗികളുടെ എണ്ണമായ 41,365 ആയും ബുധനാഴ്ച സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണമായ 39,687 ആയി താരതമ്യപ്പെടുത്തുമ്പോല്‍ ഇതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.യുഎസിലെ മൊത്തം കൊറോണ മരണം 128,201 ആയും മൊത്തം രോഗികളുടെ എണ്ണം 2,606,492 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 1,081,531 ആയിത്തീര്‍ന്നിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 30,281 മരണങ്ങളും 383,899 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 12,006 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 164,519 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 102,063 പേര്‍ രോഗികളായപ്പോള്‍ 7,201 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 5,736 ഉം രോഗികളുടെ എണ്ണം 124,759 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 78,433 ഉം മരണം 5,883 ഉം ആണ്.മിച്ചിഗനില്‍ 5,595 പേര്‍ മരിക്കുകയും 58,241 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം പുറത്ത് വരുന്നുണ്ട്.


Other News in this category



4malayalees Recommends