യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ ഇന്നലെ നേരിയ വര്‍ധനവുണ്ടായി 397ലെത്തി; മൊത്തം കൊറോണ മരണം 128,857 ആയും മൊത്തം രോഗികളുടെ എണ്ണം 2,684,266 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,122,655; യുഎസിനെ വിടാതെ കൊറോണ

യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ ഇന്നലെ നേരിയ വര്‍ധനവുണ്ടായി 397ലെത്തി;  മൊത്തം കൊറോണ മരണം 128,857 ആയും മൊത്തം രോഗികളുടെ എണ്ണം 2,684,266 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,122,655; യുഎസിനെ വിടാതെ കൊറോണ
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് തലേദിവസത്തേക്കാള്‍ നേരിയ വര്‍ധനവുണ്ടായി 397 ലെത്തി.തൊട്ട് തലേദിവസത്തെ പ്രതിദിന മരണമായ 259ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ അല്‍പം വര്‍ധനവുണ്ടെങ്കിലും അതിന് മുമ്പത്തെ ദിവസങ്ങളിലെ പ്രതിദിന മരണസംഖ്യകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ കുറവ് തന്നെയാണുള്ളത്.ശനിയാഴ്ചത്തെ പ്രതിദിന മരണമായ 510മായി താരതമ്യപ്പെടുത്തുമ്പോഴും വെള്ളിയാഴ്ചത്തെ മരണമായ 847ഉം വ്യാഴാഴ്ചത്തെ മരണമായ 2492 ഉം ബുധനാഴ്ചത്തെ മരണമായ 865ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും ഇക്കാര്യത്തില്‍ ഇന്നലെ കുറവാണുള്ളത്.

ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 45,804 ആണ്. തൊട്ട് തലേദിവസത്തെ പുതിയ രോഗികളുടെ എണ്ണമായ 31,970 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ വര്‍ധനവാണുള്ളത്. എന്നാല്‍ ശനിയാഴ്ചത്തെ പുതി രോഗികളുടെ എണ്ണമായ 51,586 ആയും വെള്ളിയാഴ്ചത്തെ പുതിയ രോഗികളായ 48,997 ഉം ആയും താരതമ്യപ്പെടുത്തുമ്പോല്‍ ഇതില്‍ കുറവാണുള്ളതെന്നത് ആശ്വാസം പകരുന്നു.യുഎസിലെ മൊത്തം കൊറോണ മരണം 128,857 ആയും മൊത്തം രോഗികളുടെ എണ്ണം 2,684,266 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 1,122,655 ആയിത്തീര്‍ന്നിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 31,484 മരണങ്ങളും 416,787 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 15,118 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 176,354 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 108,667 പേര്‍ രോഗികളായപ്പോള്‍ 8,060 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 7,089 ഉം രോഗികളുടെ എണ്ണം 142,776 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 89,874 ഉം മരണം 6,663 ഉം ആണ്.മിച്ചിഗനില്‍ 6,158 പേര്‍ മരിക്കുകയും 69,946 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം പുറത്ത് വരുന്നുണ്ട്.

Other News in this category4malayalees Recommends